malabar rebellion

മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

വായിച്ചു തീരവെ ആത്മാക്കളെപ്പോലെ പുസ്തകവും നെഞ്ചത്ത് കേറി ഇരിപ്പുറപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പോരാട്ട കഥകൾക്ക് അങ്ങനെയൊരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ടാകാം. പണ്ട് വല്ല്യുമ്മ പറഞ്ഞു തന്ന മുത്തശ്ശികഥയിലെ ഒരേടിനേക്കാൾ പലമടങ്ങ് വീറും വാശിയും കാണിച്ച മലബാർ സമര ചരിത്രത്തിന്റെ ഉള്ളറകൾ എന്നെ വല്ലാതെ തൊട്ടുണർത്തി. എന്റെ രാത്രികാല കഥാപാത്രങ്ങൾ പോലും വൈദേശികർക്കെതിരെ ഘോരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അവയ്ക്കെല്ലാം ഒരേ താളവും സ്വരവുമായിരുന്നു. യുഗാന്തരങ്ങൾക്കു ശേഷവും കഥാഖ്യാനത്തിന്റെ പോരിശ കുറയാതെ എഴുത്തി…
Read More
കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ മലബാർ സമര നേതാക്കളുടെയൊപ്പം വീരോചിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എടുത്തു പറയത്തക്ക ഒരു പഠനവും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. ചില ചരിത്ര പുസ്തകങ്ങളിൽ കേവലം ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രചനകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിന്റെ വള്ളുവനാട് ഗവർണർ എന്ന നിലയ്ക്ക്…
Read More
“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

വാരിയംകുന്നന്റെ യഥാര്‍ഥ ചിത്രം കവര്‍പേജായി വന്ന 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം ഇവിടെ ഹാജറത്താക്ക് പ്രകാശനം ചെയ്യാനായി എന്റെ പുസ്തകം ഒരു സ്വര്‍ണനിറമുള്ള വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ആ വര്‍ണ്ണക്കടലാസിനുള്ളില്‍ എന്റെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗമുണ്ട്. ഇരുപത്തിനാല് വയസ്സുമുതല്‍ മുപ്പത്തിനാലു വയസ്സുവരെയുള്ള എന്റെ ജീവിതകാലയളവിന് ഞാനിടുന്ന പേര് വാരിയംകുന്നന്‍ എന്നാണ്. പഴ്‌സ്യൂട്ട് ഓഫ് ഹാപ്പിനെസില്‍ പറയുന്നതു പോലെ,…
Read More
മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും- 2

മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും- 2

(ഒന്നാം ഭാഗം വായിക്കാൻ ക്ലിക്കുചെയ്യുക) തടവുകാരുടെ കണ്ണൂർയാത്ര: ദുരിതങ്ങളുടെ ചരിത്രം ജയിൽവാസം, നാടുകടത്തൽ, കൂട്ടപ്പിഴ ചുമത്തൽ പോലുള്ള നടപടികളിലൂടെ കോളനിരാജ്യങ്ങളിൽ ദുരന്തങ്ങളും ദുരിതങ്ങളും ബോധപൂർവ്വം സൃഷ്ടിക്കുകയും അവയെ സ്വഭാവികത മാത്രമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയവിലാസം കൂടിയാണ് കൊളോണിയലിസം. ഇത്തരം നയങ്ങളിലും പ്രവൃത്തികളിലും അൽപമെങ്കിലും ചർച്ചയാവുക കൂട്ടക്കുരുതികളും നരഹത്യകളുമാണ്. ഇപ്രകാരം മലബാർ സമരത്തിൽ വാഗൺ കൂട്ടക്കൊല മാത്രമാണ് ഒരു പക്ഷേ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, ഒരു മാപ്പിളയെന്ന നിലയിലും കലാപകാരിയെന്ന നിലയിലും…
Read More
മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും

മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും

ഒരു നൂറ്റാണ്ട് തികയുന്ന 1921 ലെ മലബാർ സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചർച്ചകൾ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇട(Space )വും പശ്ചാത്തലവും സ്വഭാവികമായും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട് , പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു. ചരിത്രം അതിന് പശ്ചാത്തലമായ ഇടത്തിലും (space) വ്യക്തികളിലും മാത്രം ചുരുങ്ങുന്ന രീതികൾക്ക് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സംഭവത്തിന്റെ/ ആശയത്തിന്റെ/ പദാർത്ഥത്തിന്റെ എല്ലാ കാലത്തെയും (Duration) സർവമാന…
Read More
ഹിന്ദുത്വം വെട്ടിമാറ്റിയ രക്തസാക്ഷികള്‍ക്കായി ഒരു നിഘണ്ടു

ഹിന്ദുത്വം വെട്ടിമാറ്റിയ രക്തസാക്ഷികള്‍ക്കായി ഒരു നിഘണ്ടു

വൈവിധ്യമാർന്ന സാംസ്കാരിക തനിമയും ചരിത്രവുമുള്ള ഇന്ത്യൻ പാരമ്പര്യസാമൂഹ്യ സാംസ്കാരികതയെ ചിദ്രതയുടെ ചിതൽ പുറ്റുകളിൽ നിന്ന് കാത്ത് സംരക്ഷിക്കൽ മതനിരപേക്ഷ മൂല്യങ്ങളുടെ അനിവാര്യതയാണ്. ആ മഹിതമായ ചരിത്രത്തിന് ആഘാതം സൃഷ്ടിക്കുന്ന വിഷവിത്തുകൾ പലതരം പരിപ്രേക്ഷ്യങ്ങളിൽ ഭരണകൂടം തന്നെ വിനിമയം ചെയ്യുമ്പോൾ വസ്തുതാ വിരുദ്ധമായ അത്തരം പ്രസ്താവനകളെ ചർച്ച ചെയ്യലും ശരി തെറ്റുകളെ അടയാളപ്പെടുത്തലും ചരിത്രത്തിന്റെ കൂടി ആവശ്യകതയാണ്. ജർമൻ തത്വചിന്തകനും വിശ്വപ്രസിദ്ധ എഴുത്തുകാരനുമായ വാൾട്ടർ ബെഞ്ചമിൻ (Walter Benjamin) ചരിത്രത്തെ മനോഹരമായി…
Read More
മലബാർ സമരം മാർക്സിയൻ ചരിത്ര വീക്ഷണത്തിൽ

മലബാർ സമരം മാർക്സിയൻ ചരിത്ര വീക്ഷണത്തിൽ

വൈവിധ്യവും സമ്പുഷ്ടവുമാർന്ന ഇന്ത്യൻ പാരമ്പര്യവും ചരിത്രസംഭവങ്ങളെയും പുനരാഖ്യാനിച്ച് വർഗീയ വിഭജനം നടത്തുകയെന്നത് ഹിന്ദുത്വ അജണ്ടയുടെ എക്കാലത്തെയും തന്ത്രമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ ശക്തിയും സത്യാനന്തര കാലവും ഈ പ്രക്രിയക്ക് ആക്കംകൂട്ടിയിട്ടുണ്ട് എന്നത് സവർണ്ണ ഹിന്ദുത്വത്തിൻറെ സമകാലിക രാഷ്ട്രീയ-സാമൂഹിക ഇടപെടലിൽ നിന്നും മനസിലാക്കാം. ഈ പുനർനിർമ്മാണത്തിൻറെ ഭാഗമായി ഇന്ത്യയുടെ മറ്റു ഭൂപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന കേരളത്തിലെ മതസൗഹാർദ്ദത്തെയും വർഗീയ വിഷം കൊണ്ട് വിഭാഗീയത സൃഷ്ടിക്കാൻ അവർ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. 1921-ലെ മലബാർ…
Read More
മലബാർ വിപ്ലവത്തിൻ്റെ പുനർവായനകൾ: പോരാളികളുടെ ചരിത്രം മുതൽ റാപ് സംഗീതം വരെ

മലബാർ വിപ്ലവത്തിൻ്റെ പുനർവായനകൾ: പോരാളികളുടെ ചരിത്രം മുതൽ റാപ് സംഗീതം വരെ

ചരിത്രത്തിൻ്റെ പുനരാലോചനകളും വായനയും നയിക്കപ്പെടുന്നത് പുതിയ കണ്ടെടുക്കലുകളിലേക്കാണ്. ചരിത്രം പ്രത്യയശാസ്ത്ര ബന്ധിതമായതു കൊണ്ടാണ് അതിൽ അതിപാഠപരത (multiplicity of texts ) അനുഭവപ്പെടുന്നത്. എഴുതപ്പെടുന്ന വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളിൽ നിന്ന് ശരിയായ വസ്തുതകളെ തിരക്കുന്ന അന്വേഷണം വളരെ ശ്രമകരമാണ്. പൂർണാർത്ഥത്തിൽ ചരിത്രത്തോട് നീതി പുലർത്തിയ പഠനങ്ങൾ (Ranke school) ഇല്ലതാനും. എഴുതുന്നയാളുടെ താല്പര്യങ്ങൾക്കനുസരിച്ചു ചരിത്രം വക്രീകരിക്കപ്പെടാനും രാഷ്ട്രീയ മിത്തായി (political myth) ഉപയോഗപ്പെടുത്താനും ഒട്ടേറെ സാധ്യതകളുണ്ട്. വസ്തുതകളുടെ പിൻബലമില്ലാതെ സ്ഥാപിത താൽപര്യത്തിനു…
Read More
മലബാര്‍ സമരത്തെക്കുറിച്ച് 1921ല്‍ സയ്യിദ് മൗദൂദി പറഞ്ഞതെന്ത്?

മലബാര്‍ സമരത്തെക്കുറിച്ച് 1921ല്‍ സയ്യിദ് മൗദൂദി പറഞ്ഞതെന്ത്?

1921-ലെ മലബാര്‍ സമരം ദേശീയ-അന്തര്‍ദേശീയ മാനങ്ങളുള്ള കൊളോണിയല്‍ വിരുദ്ധ സമരമായിരുന്നു. അതിനാല്‍ സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അത്  ബ്രിട്ടനില്‍ മാത്രമല്ല, അമേരിക്കയിലും റഷ്യയിലുമെല്ലാം വലിയ  ചര്‍ച്ചയായി. എന്നാല്‍ ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ പൊതുവെ ഉദാസീനതയാണ് അതിനോട് കാണിച്ചത്. സമരത്തെ കുറിച്ച് വാര്‍ത്തയും വിശകലനങ്ങളും കൊടുത്ത പത്രങ്ങളാകട്ടെ, അത് ഹിന്ദുവിരുദ്ധ ലഹളയാണെന്ന ഹിന്ദു മഹാ സഭയുടെ കുപ്രചാരണം ഏറ്റു പിടിക്കുകയായിരുന്നു. പക്ഷേ അത്ഭുതകരമായ കാര്യം ഖിലാഫത്ത് പ്രക്ഷോഭത്തിന് തിരി കൊളുത്തിയ മൗലാനാ…
Read More
മലബാർ സമര ചരിത്രങ്ങളുടെ സമകാലികത

മലബാർ സമര ചരിത്രങ്ങളുടെ സമകാലികത

മലബാർ സമരങ്ങളെപ്പറ്റിയുള്ള പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇന്ന് ചർച്ചയാകുന്നുണ്ട്. ഈ ആഖ്യാനങ്ങളിൾ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഒന്ന്, "ജന്മിത്വ - ബ്രട്ടീഷ് വിരുദ്ധ മതസൗഹാർദ്ദ കർഷക കലാപം" എന്നാണ്. കലാപം കൊളോണിയൽ വിരുദ്ധവും ജന്മിത്തത്തിനെതിരായ കാർഷിക സായുധ കലാപം എന്നത് സ്വീകാര്യത നേടിയ ഒരു ആഖ്യാനമാണ്. സൗമേന്ദ്ര ടാഗോർ മുതൽ ഇ എം എസ്, കെ.എൻ പണിക്കർ വരെയുള്ളവർ പാരമ്പര്യ മാർക്സിസം മുതൽ ഗ്രാംഷിയൻ നവ മാർക്സിസം വരെയുള്ള വിശകലനങ്ങൾ…
Read More