ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ
ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച്…
ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?
അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ് 20 മുതൽ ജൂൺ 11 വരെ…
ജുനൈദുമാര്‍ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു; ഈ രാജ്യം കണ്ണുംപൂട്ടി മുന്നോട്ട്
ഇന്നലെ രാത്രി ഞാൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജുനൈദിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികൾ ജീവനോടെ ചുട്ടുകൊന്ന ഭർത്താവും പിതാവും ഒക്കെ ആയ ജുനൈദിനെയും സുഹൃത്ത് നസീറിനെയും കുറിച്ചല്ല; ഹരിയാനയിൽ ഓടുന്ന ട്രെയിനിൽ വെച്ച് 40 തവണ കുത്തേറ്റ 16 കാരനായ…
ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ
ഈ ദിവസങ്ങളിലായി ആസ്സാം ബിജെപി ഗവണ്‍മെന്‍റ് ശൈശവ വിവാഹത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ നടത്തിവരുന്ന കൂട്ടഅറസ്റ്റ് വടക്കുകിഴക്കൻസംസ്ഥാനത്തെ ഹിന്ദുത്വപരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവുമാണ് ആയിരകണക്കിന് ആളുകൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2580 പേരെ ആറു ദിവസത്തിനുള്ളിൽഅറസ്റ്റ്…
മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ്…
വിഴിഞ്ഞത്തെ ദുരിതങ്ങൾ ‘പൊതുസമൂഹം’ കാണുന്നുണ്ടോ?
വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നിലവിൽ ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകൾ ഇതിനോടകം വന്നുകഴിഞ്ഞു. പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കേണ്ടതുണ്ടോ എന്ന് സംശയിച്ചാണ് ഒന്നും എഴുതാതിരുന്നത്. പക്ഷേ ഈയിടെ ആരോടോ പറഞ്ഞത് പോലെ ഇന്ത്യയിലെ വല്ല പ്രിവിലേജ്…
രാഷ്ട്രീയതടവുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന ഭരണകൂടം
ജാതി അതിക്രമവും പ്രധാനമന്ത്രിക്കെതിരായ വധശ്രമവും അടങ്ങുന്ന 2018-ലെ ഭീമാ കൊറഗണ്‍ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് കൊതുകുവലയും ടെലഫോണ്‍ സൗകര്യവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മഹാരാഷ്ട്ര ജയിലധികാരികള്‍ നിഷേധിച്ചതായി ആഴ്ച്ചകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാരുകള്‍ക്ക് മാത്രം പ്രാപ്യമായ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകള്‍ ഉപയോഗിച്ച്…
അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ
ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ…
ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-ൽ സംസ്ഥാനത്ത് നടന്ന മുസ്‌ലിം വംശഹത്യക്ക് ഇരുപതാണ്ട് തികയുകയാണ്. സംഭവത്തിൽ മോദി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടനവധി തെളിവുകൾ ശേഖരിക്കുകയും അത് കോടതിക്കു മുമ്പിൽ സമർപ്പിച്ച് നീതിക്കു വേണ്ടി പോരാടിയ ഐപിഎസ് ഓഫീസർ സഞ്ജീവ്…
ജനസംഖ്യയും ജയിൽസംഖ്യയും; മുസ്‌ലിം കണക്കുകള്‍
നാഷണൽ ക്രൈം റിപ്പോർട്ട് ബ്യൂറോ (എൻ സി ആർ ബി) പുറത്തുവിട്ട 2020 ലെ ഇന്ത്യയിലെ തടവുകാരുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മുസ്‌ലിം കുറ്റവാളികളും വിചാരണത്തടവുകാരും (യഥാക്രമം 47%, 52.3%) ജയിലിൽ ഉള്ളത് ആസാമിലാണ്. ആകെ ജനസംഖ്യയുടെ 34 ശതമാനം…