Speech

ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

അഹ്മദാബാദ് സ്ഫോടന കേസിൽ ഈ അടുത്ത് വന്ന ഒരു വിധി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതിൽ കേരളത്തിലെ മൂന്നോളം ആളുകൾക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 39 പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാനാണ് ഇന്ത്യയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. അതേസമയം നമ്മൾ യമനിൽ ഉള്ള ഒരു ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മലയാളി നഴ്സ് നിമിഷ പ്രിയയെ കുറിച്ച് എന്നും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് അവരുടെ മോചനത്തിനായി ആവുന്നത് ശ്രമിക്കുന്നുണ്ട്.…
Read More
“മോദി ഭരണകൂടം എൻ്റെ വാക്കുകളെ ഭയക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു”- റാണാ അയ്യൂബ്

“മോദി ഭരണകൂടം എൻ്റെ വാക്കുകളെ ഭയക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു”- റാണാ അയ്യൂബ്

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തടസങ്ങള്‍ മറികടന്ന് ഫെസ്റ്റിവല്‍ വേദിയിലെത്തി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇത് ഇറ്റലിയാണ്. ഞാന്‍ ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. രാജ്യം വിട്ട് സഞ്ചരിക്കാനുള്ള അനുമതി തേടി ഒരു പിടികിട്ടാപുള്ളിയെ പോലെ ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ച് വളരെ വിഷമം നിറഞ്ഞ അവസ്ഥയിലൂടെ…
Read More
മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം. അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു. 'ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍' എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു ആദരവർപ്പിക്കാനും പ്രാര്‍ഥിക്കാനുമാണ് നമ്മളിന്നിവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്; ദൈവവും മനുഷ്യരും ആദരിച്ചവന്‍. ഈ നൂറ്റാണ്ടിന്റെ സ്‌പോര്‍ട്ട്‌സ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കായിക മികവിനു വിശേഷണം. മുഹമ്മദ് അലിയെന്ന ആ ജനനായകനെ,…
Read More
കല്ലേൻ പൊക്കുടൻ എന്ന സമരജീവിതം

കല്ലേൻ പൊക്കുടൻ എന്ന സമരജീവിതം

"ജനങ്ങൾക്ക് ഒന്നല്ല നൂറു കൂട്ടം ഉപകാരപ്പെടുന്നതാണ് കണ്ടൽക്കാട്. കണ്ടൽ കാടുണ്ടെങ്കിലേ നമ്മൾക്ക് ജീവിതം ഉറപ്പിക്കാൻ കഴിയു എന്നാണ് എന്റെ വിശ്വാസം" കല്ലേൻ പൊക്കുടൻ കണ്ടൽ വനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അവ നശിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും കേരളത്തിലങ്ങോളമിങ്ങോളം ബോധവൽക്കരണം നടത്തി കല്ലേൻ പൊക്കുടൻ. പ്രകൃതിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾക്ക് പര്യായമായി മാറി പൊക്കുടൻ എന്ന പേര്. കേരളത്തിലെ പ്രകൃതി സംരക്ഷണ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ കല്ലേൻ പൊക്കുടന്റെ ജീവിത സമരവുമായി ബന്ധപ്പെട്ട ഓർമ്മകൾ…
Read More
“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

വാരിയംകുന്നന്റെ യഥാര്‍ഥ ചിത്രം കവര്‍പേജായി വന്ന 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം ഇവിടെ ഹാജറത്താക്ക് പ്രകാശനം ചെയ്യാനായി എന്റെ പുസ്തകം ഒരു സ്വര്‍ണനിറമുള്ള വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ആ വര്‍ണ്ണക്കടലാസിനുള്ളില്‍ എന്റെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗമുണ്ട്. ഇരുപത്തിനാല് വയസ്സുമുതല്‍ മുപ്പത്തിനാലു വയസ്സുവരെയുള്ള എന്റെ ജീവിതകാലയളവിന് ഞാനിടുന്ന പേര് വാരിയംകുന്നന്‍ എന്നാണ്. പഴ്‌സ്യൂട്ട് ഓഫ് ഹാപ്പിനെസില്‍ പറയുന്നതു പോലെ,…
Read More
സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്; മീന കന്ദസ്വാമിയുടെ പ്രഭാഷണം

സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്; മീന കന്ദസ്വാമിയുടെ പ്രഭാഷണം

'സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്' എന്നാണ് എന്റെ സംസാരത്തിന്റെ തലക്കെട്ട്. കാലങ്ങളായുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരിണാമം പരിശോധിക്കുമ്പോൾ, ഹിന്ദുത്വ രാഷ്ട്രീയം യഥാർഥത്തിൽ എന്താണെന്നുള്ള ചർച്ചകളെ തടയുന്ന സംഘടിത ശ്രമങ്ങൾ നടക്കുന്നത് കൃത്യമായി നിരീക്ഷിക്കാനാവും. ഈ ശ്രമങ്ങളിൽ ഭൂരിഭാഗവും ഹിന്ദുത്വ എന്ന പദ്ധതിയെ വിമർശനവിധേയമാക്കാനനുവദിക്കാതെ ഹിന്ദു എന്ന വാക്കിൽ അഭയം തേടുകയാണ് ചെയ്യുന്നത്. എന്റെ നാല് വയസ്സുള്ള കുഞ്ഞിനെതിരെ വധഭീഷണിയുണ്ടായിട്ടും 'ഡിസ്മാൻറ്ലിങ് ഗ്ലോബൽ ഹിന്ദുത്വ' എന്ന ഈ കോൺഫറൻസിൽ ഇന്ത്യയിൽ ജീവിക്കുന്ന…
Read More
‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

സെപ്തംബർ 25 ന് ഷർജീൽ ഇമാമിൻ്റെ മോചനമാവശ്യപ്പെട്ടു കൊണ്ട് ജെഎൻയു കാമ്പസിൽ നടന്ന പ്രതിഷേധ റാലിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയും ജെഎൻയു സ്റ്റുഡൻ്റ് കൌൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പ്രഭാഷണം ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ മൂലധനമുപയോഗിച്ചു കൊണ്ട് ചെയ്തുതന്ന ഏറ്റവും കുറഞ്ഞ സഹായസഹകരണത്തിനു വരെ നന്ദി പറയുന്നത് മുസ്‌ലിംകള്‍ അവസാനിപ്പിക്കുകയാണ്. പക്ഷേ അറുനൂറ് ദിവസങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ഇങ്ങനെയൊരു ഒത്തുകൂടലിലേക്ക് എത്തിയെന്നതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, പക്ഷേ നന്ദി പറയുന്നില്ല.…
Read More
ഗെയിൽ, താങ്കളെ ഈ രാജ്യം നന്ദിയോടെ സ്മരിക്കും

ഗെയിൽ, താങ്കളെ ഈ രാജ്യം നന്ദിയോടെ സ്മരിക്കും

ചുരുങ്ങിയ ചില വാക്കുകളില്‍ ഗെയിൽ ഓംവേദിനെ അനുസ്മരിക്കാനാണ് ഉദ്ദേശിക്കുന്നത്. 1960കള്‍ മുതല്‍ ഇന്ത്യയിലേക്ക് പഠനാവശ്യാര്‍ഥം കടന്നുവരികയും 1983 മുതല്‍ ഇന്ത്യയിലെ പൗരത്വം സ്വീകരിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് തന്റെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയുമാരുന്നു ഗെയില്‍ ഓംവെദ്. ആ സമയത്ത് അവരുടെ പഠനരീതിക്ക് മുന്‍മാതൃകകളൊന്നും തന്നെ ഇല്ലായിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും അതിന്റെ സങ്കീര്‍ണതകളെയും കുറിച്ച് അംബേദ്കറും ലോഹ്യയുമെല്ലാം നടത്തിയ നിരീക്ഷണങ്ങള്‍ക്കപ്പുറത്തേക്ക് അംബേദ്കറുടെ കാഴ്ച്ചപ്പാടുകളെ ഗവേഷണപരമായി സമീപിക്കുന്ന ഒരു വൈജ്ഞാനിക ശാഖ…
Read More
ന്യൂനപക്ഷ ക്ഷേമം: ആശയക്കുഴപ്പങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ

ന്യൂനപക്ഷ ക്ഷേമം: ആശയക്കുഴപ്പങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നോടിയായി വിധിയെ പിന്തുണച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകൾ രംഗത്തു വന്നിരുന്നു. രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നാക്കം നില്‍ക്കുന്നത് മുസ്ലീം സമുദായമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് മുസ്ലിംകൾക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന പേരിൽ സ്കോളർഷിപ്പ് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയത്.…
Read More
ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു

ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു

ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം. ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ വയ്യ. ഈ ലോകത്തെ മുഴുവന്‍ ഫലസ്തീനികളെയും അറബ്- മുസ്ലിം ലോകത്തു ജീവിക്കുന്ന ഏതാണ്ട് എല്ലാവരെയും സ്വയം ലിബറല്‍, ഇടതുപക്ഷക്കാരെന്നു ധരിക്കുന്ന മുഴുവന്‍ ആളുകളെയും ആന്റി സെമിറ്റിക്ക് ആക്കുന്ന…
Read More