Blog Page

മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

കെ.പി ഹാരിസ് മണിപ്പൂരിൽ രണ്ട് യുവതികളെ ആൾക്കൂട്ടം നഗ്നമാക്കി നടത്തിച്ചു കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തു കൊന്നുകളയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കണ്ടപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. അഥവാ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയെ കുറിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ പുറത്തുവന്നില്ല എങ്കിൽ അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭരണകൂട നുണ ലോകം വിശ്വസിക്കുമായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയുള്ള…
Read More
ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

Isabel Wilkerson, Caste: The Origins of Our Discontents. Random House (2020). ഇസബേൽ വിൽക്കേഴ്സന്റെ ജാതി എന്ന ആശയം ചർച്ച ചെയ്യുന്നത് അമേരിക്കയിൽ നിലനിൽക്കുന്ന വശീകരണ സമർത്ഥമായ വംശീയ സമീപനവുമായി ബന്ധപ്പെട്ടാണ്. ഏറെ പ്രശസ്തിയാർജിച്ച അവരുടെ ആദ്യ പുസ്തകമായ "ദി വാംത്ത് ഓഫ് അദർ സൺസ്", ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ സൗത്ത് ക്രോയിൽ നിന്നുള്ള ഒരു കൂട്ടം കറുത്ത വർഗ്ഗക്കാരുടെ പാലായനത്തെ അടയാളപ്പെടുത്തുന്ന ഒരു നോൺ…
Read More
നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാം വളരെ നല്ലപടി നടക്കുന്നുണ്ടെന്ന നരേന്ദ്ര…
Read More
‘മത ഉന്‍മൂലന’ത്തിന്റെ പുതിയ പതിപ്പാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്‌

‘മത ഉന്‍മൂലന’ത്തിന്റെ പുതിയ പതിപ്പാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്‌

'മത ഉൻമൂലന' (Religious cleansing) ത്തിന്റെ ഒരു പുതിയ മാതൃകയാണ് ഇന്ത്യയിലെ മണിപ്പൂരിൽ ആരംഭിച്ചിട്ടുള്ളത്. കുറഞ്ഞത് 317 പള്ളികളും 70 ചർച്ച് അഡ്മിനിസ്ട്രേറ്റീവ്/സ്കൂൾ കെട്ടിടങ്ങളും ചാമ്പലാക്കപ്പെട്ടു. 75 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഇന്ത്യ കണ്ട ഈ ഏറ്റവും മോശം ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ 30,000-ത്തിലധികം പേർ പലായനം ചെയ്തു. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ മെയ് മാസത്തിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ അക്രമം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ ഏറ്റവും മാരകവും അക്രമാസക്തവുമായ ആക്രമണങ്ങളിലൊന്നാണ്. ഭൂമിയുടെ…
Read More
കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

ഇടങ്ങളിലേക്കുള്ള (Space) ചിലരുടെ, സവിശേഷമായും ആ ഇടങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവരോ അപരവൽക്കരിക്കപ്പെട്ടവരോ ആയവരുടെ കടന്നുവരവ് ആ ഇടങ്ങളെ തന്നെ പുനർനിർമ്മിക്കും എന്ന് പോൾ ദ്യൂബ് (Paul Dube) പറയുന്നുണ്ട്. മലയാള സിനിമയുടെ മെയിൻസ്ട്രീം തന്നെ മലബാർ സിനിമകൾ ആയോ എന്ന് വരെയുള്ള ചർച്ചകൾ നടക്കുമ്പോൾ ഈ വാചകങ്ങൾ കുറച്ച് ഏറെ അർത്ഥവത്താവുകയാണെന്ന് തോന്നുന്നു. ഹർഷദ് മലയാള സിനിമകളിൽ കണ്ടിട്ടില്ലാത്തതും ഇറാനിയൻ സിനിമകളിൽ കണ്ടുവരുന്നതുമായ ദൃശ്യ സൗന്ദര്യത്തിന്റെ പുതിയ ആവിഷ്കാരമാണ് ഹർഷദ്…
Read More
എ ഐ സാങ്കേതികവിദ്യ താല്‍ക്കാലികമായി നിര്‍ത്തിവെക്കണം; അല്ലെങ്കില്‍ അപകടം- സ്റ്റുവാര്‍ട്ട് ജെ റസ്സല്‍

എ ഐ സാങ്കേതികവിദ്യ താല്‍ക്കാലികമായി നിര്‍ത്തിവെക്കണം; അല്ലെങ്കില്‍ അപകടം- സ്റ്റുവാര്‍ട്ട് ജെ റസ്സല്‍

നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ ത്വരിതവളര്‍ച്ചയ്ക്ക് അര്‍ധവിരാമമിടണമെന്ന ആവശ്യവുമായി ആയിരത്തോളം ശാസ്ത്രജ്ഞര്‍ രംഗത്തു വന്നത് വാര്‍ത്തയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ആറു മാസത്തെ നിര്‍ത്തിവെക്കല്‍ വേണമെന്ന് വാദിച്ചവരില്‍ പ്രധാനിയായ എഐ വിദഗ്ധനും ബെര്‍കെലി യൂണിവേഴ്‌സിറ്റി പ്രഫസറുമായ സ്റ്റുവാര്‍ട്ട് ജെ റസ്സല്‍ അതിന്റെ കാരണം വിവരിക്കുന്നു. "നമ്മള്‍ വളരെ ശക്തമായ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചു. പക്ഷെ അതുമായി മുന്നോട്ടുപോകുവാന്‍ വേണ്ട ഒരു മാര്‍ഗരേഖ നമ്മള്‍ വികസിപ്പിച്ചില്ല. സാങ്കേതിവിദ്യ അതിവേഗം മുന്നോട്ടുപോകുന്ന ഈ…
Read More
ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ…
Read More
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്‌

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്‌

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാര്‍ട്ടിയുടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണെങ്കിലും എദ്ദേളു കര്‍ണാടക (വേക്ക് അപ്പ് കര്‍ണാടക), ബഹുത്വ കര്‍ണാടക (ബഹുത്വ കര്‍ണാടക) പോലുള്ള പൗര സംഘടനകളുടെ അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടിയാണ് പാര്‍ട്ടിക്ക് ഇത്തരമൊരു വിജയം നേടാനായത്. സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാല്‍ നയിക്കപ്പെട്ട ഈ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിയുമായി ഔപചാരികമായ ബന്ധമില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിലവിലെ ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച്…
Read More
ആരായിരുന്നു ഖിദ്ര്‍ അദ്‌നാന്‍ എന്ന ഒറ്റയാള്‍പ്പോരാളി?

ആരായിരുന്നു ഖിദ്ര്‍ അദ്‌നാന്‍ എന്ന ഒറ്റയാള്‍പ്പോരാളി?

ആരായിരുന്നു ഖിദ്ര്‍ അദ്നാൻ? ഇസ്രായേൽ ജയിലിൽ നിരാഹാര സമരത്തിലായിരുന്ന ഫലസ്തീൻ തടവുകാരൻ ഖിദ്ര്‍ അദ്നാന്റെ മരണം ഫലസ്തീന് അകത്തും പുറത്തുമായി വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്. 84 ദിവസങ്ങൾ നീണ്ടുനിന്ന നിരാഹാരത്തിന് ഒടുവിൽ ഇസ്രായേലി അധികൃതർ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുടനെ തന്നെ ഗസ്സയിൽ നിന്നും അധിനിവേശ പ്രദേശങ്ങൾ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണങ്ങൾ നടക്കുകയും ഫലസ്തീനിൽ അങ്ങോളമിങ്ങോളം വലിയ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെടുകയുമുണ്ടായി. ഫലസ്തീനികളെ അന്യായമായി തടവിലാക്കുന്ന ഇസ്രായേലിൻ്റെ ചട്ടമ്പി നയങ്ങൾക്കെതിരെ…
Read More
ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

കാൾ ലിന്നേഴ്സ് എന്ന സൂവോളജിസ്റ്റ് ആണ് ആദ്യമായി മനുഷ്യരെ വംശത്തിന്റെ (race) അടിസ്ഥാനത്തിൽ വിഭജിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിഭജനങ്ങൾ വഴിവെച്ചത് അങ്ങേയറ്റം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കായിരുന്നു. അത് മൂലം സമൂഹശാസ്ത്രജ്ഞർ കുറച്ചു കൂടി സൂക്ഷ്മതലത്തിലുള്ള എതിനിസിറ്റി (Ethnicity) എന്ന പദം പഠനത്തിനായി ഉപയോഗിക്കാൻ നിർബന്ധിതരായി. തിരിച്ചറിയാനുള്ളത് എന്നതിനപ്പുറം മനുഷ്യരെ തരംതിരിച്ച് തട്ടുകളാക്കാൻ ഉപയോഗിച്ചപ്പോഴാണ് മറ്റേത് വർഗീകരണത്തെയും പോലെ വംശവും വംശീയതയും വൃത്തികേടായി മാറിയത്. മനുഷ്യൻ സൃഷ്ടിച്ച വിഭാഗീയതാ വാദങ്ങളിൽ അങ്ങേയറ്റം വിനാശകരമായതാണ്…
Read More