Opinion

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ…
Read More
ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ്‌ 20 മുതൽ ജൂൺ 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നത് (എന്നാൽ ഇന്തോനേഷ്യയുടെ ആതിഥേയത്വം നിലവിൽ ഫിഫ റദ്ദു ചെയ്തിട്ടുണ്ട്). ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും വ്യത്യസ്തമായ രണ്ടു…
Read More
കേരളത്തിലെ യുക്തിവാദ-മത സംവാദങ്ങളുടെ സമകാലിക ഭാവന

കേരളത്തിലെ യുക്തിവാദ-മത സംവാദങ്ങളുടെ സമകാലിക ഭാവന

കേരളത്തിൽ സമീപ വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും ഉണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ കുറിച്ചുള്ള നിരീക്ഷണമാണ് ഈ എഴുത്തിന്റെ ഉദ്ദേശം. ഇവിടെ മതം എന്ന നിലക്ക് ഇസ്‌ലാമിനെ മാത്രമാണ് വിശകലനം ചെയ്യുന്നത്. അതിന്റെ കാരണം തുടർന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. അതോടൊപ്പം കേരള ചരിത്രത്തിൽ ഉടനീളമുണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ ഈ എഴുത്ത് ഉൾക്കൊള്ളുന്നുമില്ല. മറിച്ച് മതനിരാസ, യുക്തിവാദ മേഖലയിൽ വലതുവൽക്കരണത്തെ തുടർന്നുണ്ടായിട്ടുള്ള മാറ്റത്തെ നോക്കികാണാനുള്ള ശ്രമമാണ് ഈ എഴുത്ത്. അതിന്റെ തന്നെ…
Read More
ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

"വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനുശേഷമുള്ള ജോലി താൽപര്യങ്ങളാണ്" മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇപ്രകരമാണ്. നിയമവാഴ്ചയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യത്തും നീതിയും സമത്വവും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണ സഭയ്ക്കും (legislative assembly) നിയമപരിപാലന സമിതിക്കും (executive) എത്രത്തോളം ഭരണഘടനാപരമായ ഉത്തരവാദിത്വവും പങ്കുമുണ്ടോ അത്രത്തോളം തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ ഉത്തരവാദിത്വവും ചുമതലയും ജുഡീഷ്യറിക്കുമുണ്ട്. അതുകൊണ്ടുതന്നെ മറ്റിതര…
Read More
ആഗോള ഹിപ്ഹോപ്പിന് ഇത് അമ്പതാം പിറന്നാൾ

ആഗോള ഹിപ്ഹോപ്പിന് ഇത് അമ്പതാം പിറന്നാൾ

വീണ്ടുമൊരു ബ്ലാക്ക് ഹിസ്റ്ററി (African-American History Month) മാസം കൂടി അവസാനിക്കെ, അമേരിക്കൻ ഐക്യ നാടുകളിൽ അരങ്ങേറിയ ഹിപ്ഹോപ് ആഘോഷങ്ങൾക്ക് വേണ്ടത്ര ആഗോള ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ലെന്നത് അത്ര ശുഭകരമായ കാര്യമല്ല. സമകാലിക ലോകത്തിന് ഇത്രയുമധികം സാംസ്‌കാരിക സംഭാവനകളർപ്പിച്ച മറ്റൊരു അമേരിക്കൻ കൂട്ടായ്മയും ഇല്ലാതിരിക്കെ, അൻപത് വർഷം പിന്നിടുന്ന വേളയിൽ പോലും ഹിപ്ഹോപ്‌ സംഗീത വിപ്ലവത്തിന് നമ്മളിൽ പെട്ട പലരും തന്നെ കാര്യമായ പരിഗണനയോ പിന്തുണയോട കൊടുത്തിട്ടില്ല എന്നതും നമുക്ക്…
Read More
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്; നിലപാടുകളിലെ ഭാഷാ വ്യതിയാനം

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്; നിലപാടുകളിലെ ഭാഷാ വ്യതിയാനം

മുസ്‌ലിം ലീഗ് പിറവിയെടുക്കുന്നത് മതേതരഘടനയുടെ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പരിസരത്ത് നിന്നാണ്. മേൽ ജാതി ഹിന്ദു രാഷ്ട്രീയത്തിന് ആധിപത്യമുള്ള രീതിയിലാണ് ഇന്ത്യൻ രാഷ്ട്രീയം അന്നും ഇന്നും പ്രവർത്തിക്കുന്നത്. അധികാരത്തിന്റെ ഭാഗമായി മേൽജാതി ഹിന്ദു ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ നെഹ്‌റു വരെ ശ്രമിച്ചിട്ടുണ്ട്. ഹിന്ദുത്വവാദി ശ്യാമ പ്രകാശ് മുഖർജി മന്ത്രി സഭയിൽ എത്തിയതിനെ അന്ന് ലീഗ് അതിരൂക്ഷമായിട്ടായിരുന്നു വിമർശിച്ചത്. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇതിനകം എത്തിനോക്കാൻ കഴിഞ്ഞിട്ടില്ലാത്ത മുസ്‌ലിം രാഷ്ട്രീയ പ്രശ്നങ്ങൾക്ക്…
Read More
മുസ്‌ലിം സ്ത്രീ സ്വത്തവകാശ വിവാദം: ഇസ്‌ലാം മതവിശ്വാസം ഒരു പാക്കേജാണ്‌

മുസ്‌ലിം സ്ത്രീ സ്വത്തവകാശ വിവാദം: ഇസ്‌ലാം മതവിശ്വാസം ഒരു പാക്കേജാണ്‌

മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് പലകാലങ്ങളിലായി പലരും പലതരം പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പുരുഷന്‍ സ്ത്രീയുടെ ഇരട്ടി സ്വത്തിന് അര്‍ഹനാവുന്നതും പെണ്‍മക്കള്‍ മാത്രമുള്ളവരുടെ സ്വത്തില്‍ സഹോദരങ്ങള്‍ പങ്കാളിയാകുന്നതുമൊക്കെയാണ് വിഷയം. ഭാര്യയും ഭര്‍ത്താവും മക്കളും മാത്രമുള്ള അണുകുടുംബ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സ്ത്രീകളോട് അനീതി ചെയ്യുന്നതായി തോന്നാം,പല അമുസ്‌ലിം സുഹൃത്തുക്കളും അതിനെ കുറിച്ച് സംശയം ചോദിക്കാറുമുണ്ട്. ഉത്തരം ഒന്നേ ഉള്ളൂ: ഇതെല്ലാം ഇസ്‌ലാമിന്‍റെ സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലത്തില്‍ കാണണം.ഇസ്‌ലാമില്‍ അനന്തരവകാശ നിയമങ്ങള്‍ മാത്രമല്ല…
Read More
“EWS ആണ് യഥാർഥത്തിൽ ജാതി സംവരണം”; സുദേഷ് എം രഘു സംസാരിക്കുന്നു

“EWS ആണ് യഥാർഥത്തിൽ ജാതി സംവരണം”; സുദേഷ് എം രഘു സംസാരിക്കുന്നു

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ സാമുദായിക സംവരണത്തെ കുറിച്ച് കുറേ യുവതിയുവാക്കളോട് ചോദ്യം ചോദിക്കുന്നതും അതിന് ഉത്തരം പറയുന്നതുമായ ഒരു വീഡിയോ കാണുകയുണ്ടായി. മറുപടി എന്തായിരിക്കുമെന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാം..കാരണം നിരന്തരമായി നമ്മൾ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. ഈ നാട്ടിലെ ഏത് യുവാക്കളോടും യുവതികളോടും സാമുദായിക സംവരണത്തെ കുറിച്ച് ചോദിച്ചാൽ.. അവർ ആദ്യം പറയുന്ന കാര്യം.."ഇത് നിർത്തലാക്കേണ്ട കാലം കഴിഞ്ഞു" എന്നുള്ളതാണ്. "എത്ര നാൾ ഇങ്ങനെ…
Read More

ജുനൈദുമാര്‍ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു; ഈ രാജ്യം കണ്ണുംപൂട്ടി മുന്നോട്ട്‌

ഇന്നലെ രാത്രി ഞാൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജുനൈദിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികൾ  ജീവനോടെ ചുട്ടുകൊന്ന ഭർത്താവും പിതാവും ഒക്കെ ആയ ജുനൈദിനെയും സുഹൃത്ത് നസീറിനെയും കുറിച്ചല്ല; ഹരിയാനയിൽ ഓടുന്ന ട്രെയിനിൽ വെച്ച് 40 തവണ കുത്തേറ്റ 16 കാരനായ മദ്രസ വിദ്യാർത്ഥി ജുനൈദിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരങ്ങൾ എന്റെ മനസ്സിനെ ഉലച്ചു. ഒരു കൌമാരപ്രായക്കാരനെന്ന നിലയിൽ ഞാൻ വൈകാരികമായി തളർന്നു- എന്റെ പ്രായത്തിലുള്ള…
Read More
ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ഈ ദിവസങ്ങളിലായി ആസ്സാം ബിജെപി ഗവണ്‍മെന്‍റ് ശൈശവ വിവാഹത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ നടത്തിവരുന്ന കൂട്ടഅറസ്റ്റ് വടക്കുകിഴക്കൻസംസ്ഥാനത്തെ ഹിന്ദുത്വപരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവുമാണ് ആയിരകണക്കിന് ആളുകൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2580 പേരെ ആറു ദിവസത്തിനുള്ളിൽഅറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്. മുസ്‌ലിം ചെറുപ്പക്കാരാണ് ഏറ്റവും കൂടുതൽ. ബിജെപി ഗവണ്‍മെന്‍റിന്‍റെ നടപടി അറസ്റ്റിലാക്കപ്പെട്ട പുരുഷൻമാരുടെ കുടുംബങ്ങളുടെ ഭാവിയെ…
Read More