“EWS ആണ് യഥാർഥത്തിൽ ജാതി സംവരണം”; സുദേഷ് എം രഘു സംസാരിക്കുന്നു
ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ സാമുദായിക സംവരണത്തെ കുറിച്ച് കുറേ യുവതിയുവാക്കളോട് ചോദ്യം ചോദിക്കുന്നതും അതിന് ഉത്തരം പറയുന്നതുമായ ഒരു വീഡിയോ കാണുകയുണ്ടായി. മറുപടി എന്തായിരിക്കുമെന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാം..കാരണം നിരന്തരമായി നമ്മൾ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്.…
ബിജെപിക്ക് ജാതി സെന്‍സസിനോട് ഭയമെന്തിന്?
രാജ്യത്തിലെ പൗരന്മാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കാൻ സ്റ്റേറ്റ് ഏജൻസികളെ സഹായിക്കുന്ന, അനുഭവപരമായ (empirical) ഡാറ്റകളാണ് ജനസംഖ്യാ സെൻസസുകളും വലിയ സർവേകളും പ്രദാനം ചെയ്യുന്നത്. വ്യത്യസ്തങ്ങളായ നയങ്ങളും പരിപാടികളും എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത് എന്ന് കാണിക്കുന്ന, അഭയാർത്ഥികൾ/വിദ്യാർഥികൾ/പ്രൊഫഷണലുകൾ തുടങ്ങിയവരെ…
ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് ജാതീയത ഒരു വിഷയമായിരുന്നോ?
കഴിഞ്ഞ മാസം കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് “ബാബരി മസ്ജിദിന്റെ ബാക്കിപത്രങ്ങൾ: മുപ്പത് വർഷങ്ങൾക്ക് ശേഷം” എന്ന തലക്കെട്ടിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ആ സെമിനാറിൽ “ബാബരിയാനന്തര ജാതിവിരുദ്ധ മുന്നേറ്റങ്ങൾ: ഇന്ത്യയിലെ പുതിയ ഉയർത്തെഴുന്നേൽപ്പ്” എന്ന വിഷയത്തിൽ ഞാനൊരു അവതരണവും…
ഇതൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല
ജാതി വിവേചനങ്ങൾക്ക് തടയിടാനുള്ള ഉപാധിയെന്ന നിലയിൽ സംവരണമെന്ന ആശയത്തിന്റെ അന്ത്യകർമ്മമാണ് ഭരണഘടനയുടെ 103-ാം ഭേദഗതിയെ ശരിവെച്ചു കൊണ്ടുള്ള ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി ഒമ്പതാം തിയ്യതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) സംവരണമേർപ്പെടുത്തി കൊണ്ടുള്ള ബിൽ പാർലമെന്റിൽ…
ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും
ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്‌കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ…
“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍
ബാബാസാഹിബ് അംബേദ്കറുടെ പുസ്തകത്തിന്, അതും ‘ജാതി നിര്‍മൂലനം’ എന്ന ഈ കൃതിക്ക് അവതാരിക എഴുതുക എന്നത് ഒരു മഹത്തായ അവകാശമായും അഭിമാനമായും ഞാന്‍ കരുതുന്നു. ഇതെഴുതാനുള്ള നിര്‍ദേശം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു ഞാന്‍ സ്വീകരിച്ചത്. അംബേദ്കറുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ആര്‍ത്തിയോടുകൂടി കാത്തിരിക്കുന്ന…
‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍
“ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത് കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ…
അക്കാദമിക സ്ഥാപനങ്ങളിലെ മനുവാദി ഉദ്യോഗസ്ഥഭരണം; അനുഭവങ്ങൾ
ജാതിവിവേചനവും മാനസിക പീഡനവും കാരണം മദ്രാസ് ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി. വീട്ടിൽ തസ്തികയിൽ നിന്ന് രാജിവച്ചിരുന്നു. പല തവണ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് താൻ രാജി വെക്കുന്നതെന്ന് വിപിൻ പറയുന്നു. താൻ നേരിട്ട ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ…
എസ്എഫ്‌ഐ യുടെ ലിബറല്‍ ‘സംബന്ധം’
നോത്രദാം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ പാട്രിക് ദനീൻ 2018 ൽ എഴുതിയ പുസ്തകമാണ് ‘Why Liberalism failed’. രണ്ട് തരത്തിലുള്ള അമേരിക്കൻ ലിബറലിസത്തെയും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ക്ലാസ്സിക് ലിബറലിസവും പ്രോഗ്രസ്സിവ് (പുരോഗമന) ലിബറലിസവും. എന്തുകൊണ്ട് ലിബറലിസം പരാജയപ്പെട്ടു…
ബ്രാഹ്മണ വംശീയവാദിയായ രാധാകൃഷ്ണൻ്റെ പേരിലോ അധ്യാപകദിനം?
ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്ന നടപടി അമ്പരിപ്പിക്കുന്നതാണ്. ഈ തീരുമാനമെടുക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? ഒരു കപടനും കടുത്ത ജാതിവാദിയുമായിരുന്ന രാധാകൃഷ്ണനെ ഒരു വിദ്യാഭ്യാസവിചക്ഷണനായി വാഴ്ത്താനെന്താണ് കാരണം? ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ വികസനത്തിന് അദ്ദേഹം ഒരു സംഭാവനയും നല്‍കിയിട്ടില്ല.…