ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

Isabel Wilkerson, Caste: The Origins of Our Discontents. Random House (2020). ഇസബേൽ വിൽക്കേഴ്സന്റെ ജാതി എന്ന ആശയം ചർച്ച ചെയ്യുന്നത് അമേരിക്കയിൽ നിലനിൽക്കുന്ന വശീകരണ സമർത്ഥമായ വംശീയ സമീപനവുമായി ബന്ധപ്പെട്ടാണ്. ഏറെ പ്രശസ്തിയാർജിച്ച അവരുടെ ആദ്യ പുസ്തകമായ "ദി വാംത്ത് ഓഫ് അദർ സൺസ്", ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ സൗത്ത് ക്രോയിൽ നിന്നുള്ള ഒരു കൂട്ടം കറുത്ത വർഗ്ഗക്കാരുടെ പാലായനത്തെ അടയാളപ്പെടുത്തുന്ന ഒരു നോൺ…
Read More
ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

കാൾ ലിന്നേഴ്സ് എന്ന സൂവോളജിസ്റ്റ് ആണ് ആദ്യമായി മനുഷ്യരെ വംശത്തിന്റെ (race) അടിസ്ഥാനത്തിൽ വിഭജിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിഭജനങ്ങൾ വഴിവെച്ചത് അങ്ങേയറ്റം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കായിരുന്നു. അത് മൂലം സമൂഹശാസ്ത്രജ്ഞർ കുറച്ചു കൂടി സൂക്ഷ്മതലത്തിലുള്ള എതിനിസിറ്റി (Ethnicity) എന്ന പദം പഠനത്തിനായി ഉപയോഗിക്കാൻ നിർബന്ധിതരായി. തിരിച്ചറിയാനുള്ളത് എന്നതിനപ്പുറം മനുഷ്യരെ തരംതിരിച്ച് തട്ടുകളാക്കാൻ ഉപയോഗിച്ചപ്പോഴാണ് മറ്റേത് വർഗീകരണത്തെയും പോലെ വംശവും വംശീയതയും വൃത്തികേടായി മാറിയത്. മനുഷ്യൻ സൃഷ്ടിച്ച വിഭാഗീയതാ വാദങ്ങളിൽ അങ്ങേയറ്റം വിനാശകരമായതാണ്…
Read More
“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍

“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍

ബാബാസാഹിബ് അംബേദ്കറുടെ പുസ്തകത്തിന്, അതും ‘ജാതി നിര്‍മൂലനം’ എന്ന ഈ കൃതിക്ക് അവതാരിക എഴുതുക എന്നത് ഒരു മഹത്തായ അവകാശമായും അഭിമാനമായും ഞാന്‍ കരുതുന്നു. ഇതെഴുതാനുള്ള നിര്‍ദേശം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു ഞാന്‍ സ്വീകരിച്ചത്. അംബേദ്കറുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ആര്‍ത്തിയോടുകൂടി കാത്തിരിക്കുന്ന ദലിതുകളുടെയും മറ്റുള്ളവരുടെയും ആവശ്യം ഇതു നിറവേറ്റുമെന്നു തീര്‍ച്ചയാണ്. ഇതു വെറുമൊരു പുസ്തകമല്ല. ഞാന്‍ ഇത് ആദ്യമായി വായിച്ചപ്പോള്‍ എന്റെ രക്തം തിളച്ചുപൊങ്ങി. ബാബാസാഹിബിന്റെ ഏറ്റവും നല്ല പുസ്തകങ്ങളില്‍…
Read More
മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

വായിച്ചു തീരവെ ആത്മാക്കളെപ്പോലെ പുസ്തകവും നെഞ്ചത്ത് കേറി ഇരിപ്പുറപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പോരാട്ട കഥകൾക്ക് അങ്ങനെയൊരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ടാകാം. പണ്ട് വല്ല്യുമ്മ പറഞ്ഞു തന്ന മുത്തശ്ശികഥയിലെ ഒരേടിനേക്കാൾ പലമടങ്ങ് വീറും വാശിയും കാണിച്ച മലബാർ സമര ചരിത്രത്തിന്റെ ഉള്ളറകൾ എന്നെ വല്ലാതെ തൊട്ടുണർത്തി. എന്റെ രാത്രികാല കഥാപാത്രങ്ങൾ പോലും വൈദേശികർക്കെതിരെ ഘോരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അവയ്ക്കെല്ലാം ഒരേ താളവും സ്വരവുമായിരുന്നു. യുഗാന്തരങ്ങൾക്കു ശേഷവും കഥാഖ്യാനത്തിന്റെ പോരിശ കുറയാതെ എഴുത്തി…
Read More
‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

"ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത്‌ കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സത്യം മനസ്സിലാക്കിയ വേളയിൽ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു". പതിനഞ്ചാമത്തെ വയസ്സിൽ ആർ എസ് എസിൽ ചേരുകയും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രപൂർത്തീകരണത്തിന് വേണ്ടി…
Read More
ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

1976-ന്റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ കുടുംബാസൂത്രണ പരിപാടികള്‍ കടുപ്പിക്കുന്നത്. തലസ്ഥാന സൗന്ദര്യവല്‍ക്കരണമെന്നു വിളിക്കപ്പെട്ട പരിപാടികളുടെ കൂടെ അത് നടപ്പിലാക്കാന്‍ സജ്ഞയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ആ ചേരികളും ജുഗ്ഗി-ജോംപുരി കോളനികളും ഒഴിപ്പിച്ച് അവിടുത്തെ നിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പ്രക്രിയയായിരുന്നു. മുസ്‌ലിം ജനസംഖ്യയാല്‍ തിങ്ങിനിറഞ്ഞ പുരാതന ദില്ലിയുടെ പ്രദേശങ്ങളാണ് അടുത്തതായി ഉന്നമിട്ടത്. 1976-ന്റെ തുടക്കത്തില്‍ തന്നെ സജ്ഞയ് ഗാന്ധി ആ പ്രദേശം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശവാസികളുടെ മോശം…
Read More
ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് 'ദില്ലീനാമ' എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ ചരിത്രവായനകളാണ്. ദില്ലിയെന്ന് പറഞ്ഞാൽ കുതുബ് മിനാറും…
Read More
ഹിന്ദുത്വം വെട്ടിമാറ്റിയ രക്തസാക്ഷികള്‍ക്കായി ഒരു നിഘണ്ടു

ഹിന്ദുത്വം വെട്ടിമാറ്റിയ രക്തസാക്ഷികള്‍ക്കായി ഒരു നിഘണ്ടു

വൈവിധ്യമാർന്ന സാംസ്കാരിക തനിമയും ചരിത്രവുമുള്ള ഇന്ത്യൻ പാരമ്പര്യസാമൂഹ്യ സാംസ്കാരികതയെ ചിദ്രതയുടെ ചിതൽ പുറ്റുകളിൽ നിന്ന് കാത്ത് സംരക്ഷിക്കൽ മതനിരപേക്ഷ മൂല്യങ്ങളുടെ അനിവാര്യതയാണ്. ആ മഹിതമായ ചരിത്രത്തിന് ആഘാതം സൃഷ്ടിക്കുന്ന വിഷവിത്തുകൾ പലതരം പരിപ്രേക്ഷ്യങ്ങളിൽ ഭരണകൂടം തന്നെ വിനിമയം ചെയ്യുമ്പോൾ വസ്തുതാ വിരുദ്ധമായ അത്തരം പ്രസ്താവനകളെ ചർച്ച ചെയ്യലും ശരി തെറ്റുകളെ അടയാളപ്പെടുത്തലും ചരിത്രത്തിന്റെ കൂടി ആവശ്യകതയാണ്. ജർമൻ തത്വചിന്തകനും വിശ്വപ്രസിദ്ധ എഴുത്തുകാരനുമായ വാൾട്ടർ ബെഞ്ചമിൻ (Walter Benjamin) ചരിത്രത്തെ മനോഹരമായി…
Read More
‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം

‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം

ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും  അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ "അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി" എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന രൂപപ്പെടുത്തുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ജനിച്ച ഓംവെദ്, തൻ്റെ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വരികയും, പിന്നീട് സാമൂഹിക രാഷ്ട്രീയ  പ്രവർത്തനങ്ങളിൽ സജീവമാകുന്നു. മഹാരാഷ്ട്രയിലെ ആക്റ്റിവിസ്റ്റ് ഭരത്…
Read More
പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ  ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം  സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് എസ് ഐ ഒവിനെതിരെ എം ഇ എസ് അസ്മാബി കോളേജിൽ ഉയർന്ന ഒരു പോസ്റ്റർ. 2 .പൗരത്വ സമരത്തിന്റെ ഭാഗമായി കേരളത്തിലെ പല ക്യാമ്പസ്സിലേത്…
Read More