05
Feb
ഇരുപത് കോടി വരുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വായിക്കാനും പിന്തുടരാനുമായി ഫേസ്ബുക്കിനും വാട്സ്ആപ്പിനും മേൽ ഇന്ത്യയിൽ പുതിയ ഭരണകൂട സമ്മർദം. ദേശസുരക്ഷയുടെ പേരിൽ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റി ഏർപെടുത്തിയ പുതിയ നിയമങ്ങളിൻമേൽ പൊതുജനാഭിപ്രായം തേടിയിരിക്കുന്നു. മൊബൈൽ സേവനദാതാക്കളുടെ അടിസ്ഥാന സൗകര്യങ്ങളുപയോഗിക്കുന്ന വാട്ട്സ്ആപ്പ് പോലുള്ള സർവീസുകളെ അവരുടെ ഉപഭോക്താക്കളുടെ സന്ദേശങ്ങൾ സർക്കാറിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് നിയമം. അതേസമയം ഇന്ത്യയുടെ വിവരസാങ്കേതിക മന്ത്രാലയം വാട്ട്സ്ആപ്പിനെയും മറ്റും സന്ദേശങ്ങൾ പിന്തുടരാനും…