10
Sep
ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്ന നടപടി അമ്പരിപ്പിക്കുന്നതാണ്. ഈ തീരുമാനമെടുക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? ഒരു കപടനും കടുത്ത ജാതിവാദിയുമായിരുന്ന രാധാകൃഷ്ണനെ ഒരു വിദ്യാഭ്യാസവിചക്ഷണനായി വാഴ്ത്താനെന്താണ് കാരണം? ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ വികസനത്തിന് അദ്ദേഹം ഒരു സംഭാവനയും നല്‍കിയിട്ടില്ല. 1948ല്‍ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷന്റെ പ്രസിഡന്റാക്കിയതിന് ശേഷം നടത്തിയ ശുപാര്‍ശകളെല്ലാം അങ്ങേയറ്റം പിന്തിരിപ്പനും അധപതിച്ചതുമായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍, സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും അവര്‍ക്ക് വ്യത്യസ്ത…