14
Nov
ജാതി വിവേചനങ്ങൾക്ക് തടയിടാനുള്ള ഉപാധിയെന്ന നിലയിൽ സംവരണമെന്ന ആശയത്തിന്റെ അന്ത്യകർമ്മമാണ് ഭരണഘടനയുടെ 103-ാം ഭേദഗതിയെ ശരിവെച്ചു കൊണ്ടുള്ള ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി ഒമ്പതാം തിയ്യതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) സംവരണമേർപ്പെടുത്തി കൊണ്ടുള്ള ബിൽ പാർലമെന്റിൽ മൂന്ന് ദിവസം കൊണ്ട് ഞൊടിയിടയിൽ പാസ്സാക്കിയെടുത്തതു മുതൽ തന്നെ സംവരണത്തിന്റെ വിവേചന വിരുദ്ധതയെന്ന മാനം മരണമടഞ്ഞിരുന്നു. ജാട്ട്, പഡിദാർ, കപൂ, മറാത്തകൾ, തുടങ്ങിയ താരതമ്യേനെ ശക്തരും സമ്പന്നരുമായ…