18
Apr
നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആളുകള്‍ തമ്മിലുണ്ടാവേണ്ട 'സാമൂഹിക അകല'ത്തെ (Social Distance) പല രീതിയില്‍ മനസിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. സാമൂഹിക അകലം എന്ന വാക്കിന് ജാതിയുമായും വംശീയ വേര്‍തിരിവുകളുമായും ബന്ധമുള്ളതിനാല്‍ തന്നെ പലരും ശാരീരിക അകലം എന്ന വാക്കുകപയോഗിക്കണമെന്ന് പറഞ്ഞു കാണുന്നു. സാമൂഹിക അകലത്തിന്റെ പ്രശ്‌നം എന്ന് പറയുന്നത്: കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ പദം പ്രചാരത്തില്‍ വന്നപ്പോള്‍ അയിത്തം പറയുന്നയാളുകള്‍ അതിനെ ഒരു പരമ്പരാഗത ആചാരമായും,…