sharjeel imam

‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

സെപ്തംബർ 25 ന് ഷർജീൽ ഇമാമിൻ്റെ മോചനമാവശ്യപ്പെട്ടു കൊണ്ട് ജെഎൻയു കാമ്പസിൽ നടന്ന പ്രതിഷേധ റാലിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയും ജെഎൻയു സ്റ്റുഡൻ്റ് കൌൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പ്രഭാഷണം ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ മൂലധനമുപയോഗിച്ചു കൊണ്ട് ചെയ്തുതന്ന ഏറ്റവും കുറഞ്ഞ സഹായസഹകരണത്തിനു വരെ നന്ദി പറയുന്നത് മുസ്‌ലിംകള്‍ അവസാനിപ്പിക്കുകയാണ്. പക്ഷേ അറുനൂറ് ദിവസങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ഇങ്ങനെയൊരു ഒത്തുകൂടലിലേക്ക് എത്തിയെന്നതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, പക്ഷേ നന്ദി പറയുന്നില്ല.…
Read More
മുസ്‌ലിം അപരത്വത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ – ഷർജീൽ ഇമാം എഴുതുന്നു

മുസ്‌ലിം അപരത്വത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ – ഷർജീൽ ഇമാം എഴുതുന്നു

ഇന്ത്യയെ പലപ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കാറുണ്ടെങ്കിലും ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ കാര്യം വിഭിന്നമാണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് നിലകൊള്ളുന്ന, എല്ലാ പൗരന്‍മാര്‍ക്കും അവസര സമത്വം ഉറപ്പാക്കുന്ന, തുല്യതയിലധിഷ്ഠിതമായ ഒരു ദീപ്ത രേഖയായിട്ടാണ് ഇന്ത്യന്‍ ഭരണഘടനയെ കാലങ്ങളായി പരിചയപ്പെടുത്തി വരുന്നത്.ഈ മതേതര ഭരണഘടനയ്ക്ക് ഭീഷണിയായാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ കാണുന്നതും 'സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍' എന്നത് ബിജെപി ശക്തികള്‍ക്കെതിരായ മുദ്രാവാക്യമായി മാറുന്നതും. എന്നാല്‍, രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിവേചനപരമായി കൈകാര്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍…
Read More

ചിംഗിസ് ഖാനും ഭരണകൂടം വേട്ടയാടുന്ന മുസ്‌ലിം ശബ്ദങ്ങളും

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്രവിഭാഗം ഗവേഷകനും മണിപ്പൂരിലെ പങ്കൽ/പങ്കൻ മുസ്‌ലിം സമുദായാംഗവുമായ ചിംഗിസ്‌ ഖാന്റെ അറസ്റ്റും തടവും, കേന്ദ്രഭരണകൂടവും വിവിധ സംസ്ഥാനസർക്കാരുകളും മുസ്‌ലിം ബുദ്ധിജീവി-സമരനായകർക്കെതിരെ നടത്തിവരുന്ന ആസൂത്രിത അടിച്ചമർത്തലിന്റെ ഒടുവിലത്തേതല്ലാത്ത ഒരു ഉദാഹരണം മാത്രമാണ്. ചിംഗിസ്‌ ഖാനെതിരെ പോലീസ് ആരോപിക്കുന്ന കുറ്റം എന്നത് , 'ഇചൽ എക്സ്പ്രസ്സ്' പത്രത്തിൽ 'മുസ്‌ലിംകളെ അരികുവത്കരിക്കുവാനുള്ള രാഷ്ട്രീയ തന്ത്രം' എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതി എന്നതാണ്. എന്നാൽ ഈ ലേഖനം ഒരു വര്ഷം…
Read More
ഷർജീൽ ഇമാമിനെ വായിക്കുന്നു

ഷർജീൽ ഇമാമിനെ വായിക്കുന്നു

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്നു കൊണ്ടിരുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭം ഏറെ ശ്രദ്ധേയമാണ്. സമരങ്ങൾ ഉൽഭവിക്കുന്ന ഇടങ്ങൾ, അതിനെ നയിക്കുന്നവർ, മുദ്രാവാക്യങ്ങൾ എന്നിവ സമരത്തിന് പുതിയ ഒരു ഭാഷയും രാഷ്ട്രീയ കൃത്യതയും നൽകുന്നുണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളവർ വ്യത്യസ്ത രീതിയിൽ സമരത്തെയും മുദ്രാവാക്യങ്ങളെയും വ്യാഖ്യാനിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് കൊണ്ട് തന്നെ സമരത്തെ മുമ്പോട്ട് നയിക്കുകയും ചെയ്യുന്നു. ഷഹീൻബാഗ് സമരത്തിൽ തുടക്കം മുതൽ മുൻപിൽ നിന്ന ഒരു വിദ്യാർത്ഥി…
Read More
ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ മാസ്റ്റര്‍മൈന്റുകളില്‍ ഒരാളായി അറിയപ്പെടുന്ന ജെ എന്‍ യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ വിവാദമാക്കപ്പെട്ട പ്രസംഗവും അതിന്റെ പേരില്‍ അദ്ദേഹത്തിന് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റവുമാണ് നിലവില്‍ ചര്‍ച്ചയാവുന്നത്. യൊതൊരു മടിയും കൂടാതെ തന്റെ മുസ്‌ലിം സ്വത്വത്തെ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുകയും ഇടത് ലിബറലുകളുടെ കപടരാഷ്ട്രീയത്തെ തുറന്ന് കാണിക്കുകയും ചെയ്യുന്ന തരത്തലുള്ള ഇടപെടലുകളാണ് ഷര്‍ജീല്‍ ഇമാം മുമ്പേ നടത്തി വന്നത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ചെറുതല്ലാത്ത…
Read More