secularism

ബാബരി ധ്വംസനവും നെഹ്റുവിയൻ മതേതരത്വമെന്ന ഭൂതവും

ബാബരി ധ്വംസനവും നെഹ്റുവിയൻ മതേതരത്വമെന്ന ഭൂതവും

2022 ഡിസംബർ 6 ഭരണകൂട പിന്തുണയിൽ അന്യായമായി ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 30 വർഷം തികയുകയാണ്. രണ്ടു കാരണങ്ങൾ കൊണ്ട് നെഹ്‌റുവിയൻ മതേതരത്വമെന്ന പ്രചുരപ്രചാരത്തിലുള്ള മിത്തിനെ ഇഴകീറി പരിശോധിക്കുവാൻ ഈ അവസരം അനുയോജ്യമാണ്. ഒന്ന്, വിശ്വഹിന്ദു പരിഷത്തിൽ നിന്ന് തുടങ്ങി പിന്നീട് ബിജെപി ഏറ്റെടുത്ത ബാബരി മസ്ജിദ് ധ്വംസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാനം, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ‘മതേതര’ ഭരണകൂടത്തിന്റെ ‘മുസ്‌ലിം പ്രീണനത്തെ’ സായുധമായി ചെറുക്കാൻ കൂടി…
Read More
മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലെ പ്രധാന സംജ്ഞകളിൽ ഒന്നാണ് മതേതരത്വം(secularism). ദേശരാഷ്ട്ര സങ്കൽപത്തെ താങ്ങി നിർത്തുന്നതിൽ അനിഷേധ്യ പങ്കുവഹിക്കുന്ന മതേതരത്വം പോലുള്ള സംജ്ഞകളുടെ പ്രശ്‌നത്തെ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിശകലനങ്ങൾ സമീപകാല രാഷ്ട്രീയത്തിൽ പ്രധാനമാണ്. ആധുനികതക്കകത്തെ കൊളോണിയൽ സാന്നിധ്യത്തെ കണ്ടെത്തികൊണ്ടുള്ള വിശകലനങ്ങൾക്ക് ഇന്ന് സവിശേഷ പ്രധാന്യമാണുള്ളത്‌. പ്രത്യയശാസ്ത്രത്തെ കുറിച്ച് മാർക്സ് പ്രസ്താവിക്കുന്നതുപോലെ, മിഥ്യകൾക്കപ്പുറത്തുള്ള യഥാർത്ഥ സത്യത്തെ അഥവാ സത്യമെന്ന ലേബലിൽ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്ന കൊളോണിയൽ വിജ്ഞാനത്തിനപുറത്തെ ജ്ഞാനത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിലൂടെ സർവലൗകികമെന്ന് കരുതപ്പെടുന്ന…
Read More
മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

ഇറാനിയൻ ഖുദ്‌സ് ഫോഴ്സ് കമാന്ററായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് സ്വയം രക്ഷയുടെ ഭാഗമാണിതെന്നാണ്. ജിമ്മി കാർട്ടർ അമേരിക്കൻ വിദേശനയത്തിൽ എഴുതിച്ചേർക്കുന്നതിന് മുമ്പും ശേഷവും അമേരിക്ക വ്യാപകമായി ഉപയോഗിച്ച മറ്റൊരു കാരണമാണ് ആഗോള മനുഷ്യാവകാശസംരക്ഷണം. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്ക് പുറത്തുനില്കുന്ന അമേരിക്കൻ ഗർവ്വായിട്ടു മാത്രം ചുരുക്കപ്പെടാവുന്നതാണോ പല്ലവിയായിത്തീർന്ന ഈ കാരണങ്ങൾ? എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പോലും മൗനം പാലിക്കാൻ നിര്ബന്ധിക്കപ്പെടുന്നു? സോവിയറ്റ് പതനത്തിന് ശേഷമുള്ള അമേരിക്കൻ…
Read More
അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

ഹിന്ദുക്കൾ "ജയ് ശ്രീറാം" എന്ന് ഒരു വശത്ത് വിളിക്കുമ്പോൾ ബാക്കിയുള്ളവർ നിശ്ശബ്ദരാകും, ക്രിസ്ത്യാനികൾ "ഹാലേലുയ്യ" എന്ന് വിളിക്കുമ്പോൾ ബാക്കിയുള്ളവർ സൈലന്റാകും മുസ്‌ലിംകള്‍ "അല്ലാഹു അക്ബർ" എന്ന് മുദ്രാവാക്യം മുഴക്കിയാൽ അവരല്ലാത്തവരൊക്കെ നിശ്ശബ്ദരാകും. അതുകൊണ്ട്, എല്ലാര്‍ക്കും അംഗീകരിക്കാവുന്ന ഒരു മുദ്രാവാക്യം മുഴക്കി പൗരത്വ വിഷയത്തിൽ "മതേതരമായി" ഒരുമിച്ച് മുന്നോട്ട് പോകാം എന്ന ഒരു മെസ്സേജ് കാണാനിടയായി. എന്തുകൊണ്ടാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തെരുവുകളിൽ നിന്ന് വ്യാപകമായി "അല്ലാഹു അക്ബർ" മുഴങ്ങുന്നത്…
Read More