pempillai orumai

“തോട്ടമെന്നാല്‍ ചൂഷണമാണ്, ഇരകള്‍ അദൃശ്യരും”: ഡോ. ജയശീലന്‍ രാജ് സംസാരിക്കുന്നു

“തോട്ടമെന്നാല്‍ ചൂഷണമാണ്, ഇരകള്‍ അദൃശ്യരും”: ഡോ. ജയശീലന്‍ രാജ് സംസാരിക്കുന്നു

പെട്ടിമുടി ദുരന്തത്തില്‍ നാമെല്ലാവരും ദുഖിതരാണ്. പക്ഷേ ആ ദുഖത്തിനിടയിലും നമ്മളീ സാഹചര്യത്തെക്കുറിച്ച അവബോധം നേടല്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തോട് ബൗദ്ധികമായും രാഷ്ട്രീയമായുമെല്ലാം പ്രതികരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. പ്രധാനമായി രണ്ടു വിഷയമാണ് എന്റെയീ ചെറിയ സംസാരത്തില്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നത്. ഒന്ന്, എന്താണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നം? നമുക്കറിയാം അവര്‍ക്ക് വളരെ തുഛമായ കൂലിയാണുള്ളത്. കേരളത്തിലെ സാമൂഹ്യക്ഷേമത്തിന്റെ അളവുകോലില്‍ അവര്‍ വളരെ പിറകിലാണ്. അവര്‍ എവിടെ നിന്ന് വന്നോ അവിടെയും, എങ്ങോട്ടു വന്നോ അവിടെയും…
Read More