oscar

‘എന്റ്‌ലെസ് ബിറ്റര്‍’ അഥവാ അറ്റമില്ലാത്ത കഥാപാത്ര നിര്‍മിതി: ഒരു ഫര്‍ഹാദിയന്‍ ലോകം

‘എന്റ്‌ലെസ് ബിറ്റര്‍’ അഥവാ അറ്റമില്ലാത്ത കഥാപാത്ര നിര്‍മിതി: ഒരു ഫര്‍ഹാദിയന്‍ ലോകം

ഹാരിപോട്ടർ മുതൽ മിസ്റ്റിക്ക് റിവർ വരെ വിവിധ ജോണറുകളിലുള്ള പുസ്തകങ്ങൾ സിനിമയാക്കപ്പെട്ടിട്ടുണ്ട്. വായിച്ചറിഞ്ഞ പുസ്തകങ്ങൾ വെള്ളിത്തിരയിലോട്ട് പകർത്തുമ്പോൾ അതെത്ര നീതിപുലർത്തിയാലും പ്രേഷകനെന്ന നിലയിൽ പലപ്പോഴും നമ്മെ തൃപ്തിപ്പെടുത്താറില്ല. അതിനുള്ള കാരണം വായനയുടെ തുറന്നിടലാണെന്നതാണ്. അതേ സമയം വെള്ളിത്തിരയിലത് എത്രയൊക്കെ വിശകലനം ചെയ്യപ്പെട്ടാലും പ്രേക്ഷകര്‍ സംവിധായകൻറെ മൗലികമായ ചിന്തയിൽ കെട്ടിയിടപ്പെടുന്നുവെന്ന പ്രശ്നമുദിക്കുന്നു. അവിടെയാണ് നാമറിഞ്ഞ ആസ്വാദനമല്ലല്ലോ വെള്ളിത്തിരയിലെന്ന് തോന്നുന്നത്. ഈയൊരു മൗലികപ്രശ്നം നിലനിൽക്കേ പഠിക്കപ്പെടേണ്ട ഒന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഇറാനിയൻ…
Read More