obituary

കെ പി ശശി: ഭരണകൂട ഭീകരതക്കെതിരെ ക്യാമറ ചലിപ്പിച്ച പോരാളി

കെ പി ശശി: ഭരണകൂട ഭീകരതക്കെതിരെ ക്യാമറ ചലിപ്പിച്ച പോരാളി

The Fabricated ഡോക്യുമെൻ്ററി ചെയ്ത കാലത്താണ് ശശിയേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഭരണകൂട ഭീകരത വേട്ടയാടിയ ഉസ്താദ് അബ്ദുന്നാസിർ മഅ്ദനിയെ മുൻ നിർത്തി തയാറാക്കിയ ഡോക്യമെന്ററി സിനിമയായിരുന്നു ദി ഫാബ്രികേറ്റഡ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റായിരുന്നു അതിന് മുൻകൈയെടുത്തത്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ദി ഫാബ്രിക്കേറ്റഡിന്റെ സ്ക്രീനിങ്ങ് പരിപാടിയിൽ വെച്ചായിരിക്കണം അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഒരു ഡോക്യുമെന്ററി എന്നതിനെക്കാൾ ഒരു സിനിമ കാണുന്നതുപോലെ ആർക്കും മനസ്സിലാവുന്ന വിധത്തിൽ ദൃശ്യവൽകരിച്ചതായിരുന്നു ദി…
Read More
ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്

ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്

'എല്ലാ നൂറ്റാണ്ടുകളുടെയും നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഉമ്മത്തിന്റെ ദീന്‍ പുതുമോടിയില്‍ നിലനിര്‍ത്തുന്നതിനായി അല്ലാഹു ഒരു നായകനെ നിയോഗിക്കുമെന്ന' പ്രതീക്ഷാനിര്‍ഭരമായ പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശൈഖ് ഖറദാവിയെന്ന പ്രതിഭാസത്തിലൂടെ ലോക മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിഞ്ഞത്. വൈജ്ഞാനിക പോരാട്ടത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരുത്തമ നൂറ്റാണ്ടായിരുന്നു ശൈഖ് ഖറദാവിയുടെ ജീവിതകാലം. ലോക മുസ്‌ലിം ഉമ്മത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ മഹാന്മാരായ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും പേരില്‍ അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്തിരുന്ന കാലത്താണ് അവര്‍ക്ക് അഭിമാനമായി വൈജ്ഞാനിക വിഷയങ്ങളില്‍…
Read More
പാശ്ചാത്യലോകത്തെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി; ഹാശിര്‍ ഫാറൂഖിയെ ഓര്‍ക്കുമ്പോള്‍

പാശ്ചാത്യലോകത്തെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി; ഹാശിര്‍ ഫാറൂഖിയെ ഓര്‍ക്കുമ്പോള്‍

ഇന്റർനെറ്റും മറ്റു വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് മുസ്‌ലീം ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി ലോകത്തെ അറിയിക്കുന്നതിൽ അതിപ്രധാനമായ പങ്കുവഹിച്ച ഫാറൂഖിയുടെ നിര്യാണം വലിയ നഷ്ടമാണെന്നു പറയുന്നത് വെറുമൊരു ഔപചാരികതയായിരിക്കും. അതിന്നുമപ്പുറത്തായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ കാണ്‍പൂരിനടുത്ത ഗാസിപൂരില്‍ ജനിച്ച ഫാറൂഖി, കോളജിൽ ജീവശാസ്ത്രമാണ് തന്റെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തിരുന്നത്. വിഭജനത്തിനു ശേഷം പാകിസ്താനിലേക്കു പോയ അദ്ദേഹം ഉയർന്ന സർക്കാരുദ്യോഗം ഉപേക്ഷിച്ച് ലണ്ടനിലെത്തിയത് ഇംപീരിയൽ കോളജിൽ പിഎച്ച്ഡി ചെയ്യാനാണ്. പ്രഗൽഭനായ പ്രാണി ശാസ്ത്രജ്ഞനായി പാകിസ്താനിലേക്കു…
Read More
അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം വിജയം കണ്ടു…
Read More