nrc assam

ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ഈ ദിവസങ്ങളിലായി ആസ്സാം ബിജെപി ഗവണ്‍മെന്‍റ് ശൈശവ വിവാഹത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ നടത്തിവരുന്ന കൂട്ടഅറസ്റ്റ് വടക്കുകിഴക്കൻസംസ്ഥാനത്തെ ഹിന്ദുത്വപരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവുമാണ് ആയിരകണക്കിന് ആളുകൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2580 പേരെ ആറു ദിവസത്തിനുള്ളിൽഅറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്. മുസ്‌ലിം ചെറുപ്പക്കാരാണ് ഏറ്റവും കൂടുതൽ. ബിജെപി ഗവണ്‍മെന്‍റിന്‍റെ നടപടി അറസ്റ്റിലാക്കപ്പെട്ട പുരുഷൻമാരുടെ കുടുംബങ്ങളുടെ ഭാവിയെ…
Read More
വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

അസമിലെ ദാരംഗ് ജില്ലയിൽ മുസ്ലിംകളെ അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കുടിയൊഴിപ്പിക്കുന്നതിനിടെ വെടിയേറ്റുവീണ മുസ്ലിമിന്റെ മൃതശരീരത്തിൽ ചാടിച്ചവിട്ടുന്ന ബിജോയ്ബനിയ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രം നമ്മെ ഞെട്ടിച്ചിട്ടുണ്ടാകും. ഇതെഴുതുമ്പോൾ ത്രിപുരയിൽ മുസ്ലിംകൾക്കെതിരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ അത്യന്തം ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.   മനുഷ്യർക്കിത്രത്തോളം ക്രൂരമാകാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ആശങ്കയോടെ‍, ഞെട്ടലോടെയാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. എന്നാൽ വെറുപ്പിനെയും വംശഹത്യയെയും തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനു മൂലധനമാക്കുകയും, വംശീയതയെയും ദേശീയതാസങ്കുചിതത്വത്തെയും ആദർശമാക്കിയും കൊണ്ടുനടക്കുന്നവരുടെ തന്ത്രങ്ങളെക്കുറിച്ച് പഠനവിധേയമാക്കി എതിർതന്ത്രങ്ങൾ…
Read More
ആസാം പൗരത്വ പട്ടിക: പുറന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനത

ആസാം പൗരത്വ പട്ടിക: പുറന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനത

ഒരു കവിതയും അതിന്റെ വിവര്‍ത്തനവും സൃഷ്ടിച്ച കോളിളക്കങ്ങളാണ്‌ ജൂലൈ മാസാദ്യം ആസാമില്‍ ചര്‍ച്ചയായത്‌. ആസാമിന്റെ ദേശീയ ഗാനമാണ്‌ "ഓ മോര്‍ അപ്‌നോര്‍ ദേശ്‌" എന്നു തുടങ്ങുന്ന വിഖ്യാത ഗീതം. ആസാമീസ്‌ സാഹിത്യത്തിലെ അതികായന്‍ ലക്ഷ്‌മിനാഥ്‌ ബേസ്‌ബറുവ രചിച്ച ഈ ഗീതം ഏത്‌ ഔദ്യോഗിക- അനൗദ്യോഗിക വേദികളിലും മുഴങ്ങിക്കേള്‍ക്കുന്നത്‌ ആസാം ജനതയുടെ ഒരു അഭിമാനബോധത്തില്‍ നിന്നാണ്‌. ആസാമീസ്‌ ഭാഷയില്‍ വിരചിതമായ പ്രസ്‌തുത ഗീതം കുടിയേറ്റക്കാരുടെ ഭാഷയെന്ന്‌ പേരുകേട്ട മിയ ഭാഷയിലേക്ക്‌ വിവര്‍ത്തനം…
Read More