06
Aug
ദേശീയ വിദ്യാഭ്യാസ നയത്തിന് കിട്ടിയ കാബിനറ്റ് അംഗീകാരം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ നവീകരിക്കാനുള്ള ഒരു നയം പുറപ്പെടുവിക്കുന്നത്. 2017ൽ ഡോ. കസ്തൂരിരംഗൻ മേധാവി ആയിട്ടുള്ള സമിതിയാണ് പുതിയ നയം രൂപീകരിച്ചത്. 2019ൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ട് ഇറക്കിയ കരടുരേഖ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും വിമർശനങ്ങളും, അഭിപ്രായങ്ങളും ആകർഷിച്ചിരുന്നു. അത്തരം നിർദേശങ്ങൾ ഒന്നും അത്ര മുഖവിലക്ക് എടുക്കാതെയാണ്…