29
Aug
ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ മറുവശത്തു നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിർമ്മിച്ചെടുത്തതിൽ ഈ രണ്ടു മതങ്ങൾക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ…