05
Feb
കർണാടകയിലെ കുന്ദാപൂർ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ കാമ്പസിൽ നിന്നും വിലക്കുകയും അവരെ പുറത്താക്കി ഗേറ്റടക്കുകയും ചെയ്ത സംഭവം രാജ്യമൊട്ടാകെ വിവാദമായി. ശിവമോഗയിലെ കോളേജും സമാന ചട്ടങ്ങൾ കൊണ്ടുവരികയും കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം പ്രതിഷേധവുമായി എത്തുകയും ചെയ്തു. അതിനിടയിൽ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ പലയിടത്തും കാവി ഷാൾ യൂണിഫോമിനൊപ്പം അണിഞ്ഞു കൊണ്ട് ഹിജാബിനെതിരെ പ്രകടനം നടത്തി. ഹിജാബ് വ്യക്തിയുടെ തെരഞ്ഞെടുപ്പും…