19
Mar
യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ, "യൂണിഫോം" എന്നത് പ്രാഥമികമായി ഒരു ബലാൽക്കാരവും, അധീശത്വപരവും പ്രതിനിധ്യരഹിതവുമാണ്; പ്രാതിനിധ്യരഹിതരായ ന്യൂനപക്ഷങ്ങളോട് അവ യാതൊരു മമതയും കാണിക്കുന്നില്ല എങ്കിൽ പ്രത്യേകിച്ചും. ഈ പാഠങ്ങളെ മുൻനിർത്തി വായിക്കുമ്പോൾ, വിദ്യാഭ്യാസ…