06
Oct
1887-1910 കാലഘട്ടത്തിലെ വിയന്നയിലെ മേയറും അധുനിക നഗര സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയുമാണ് കാള്‍ ലുഗര്‍. ഒരു കാത്തോലിക് മതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പരസ്യമായി സെമിറ്റിക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തന്റേതായ കാഴ്ച്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയെടുത്ത ലളിതമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സെമിറ്റിക് വിരുദ്ധത. 'ഗെമൂട്‌ലിഷ്'(സൗകര്യപ്രദമായ സമീപനം) എന്നായിരുന്നു ജര്‍മന്‍ ഭാഷയില്‍ അത് വിശേഷിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, സ്വാഭാവികവും പലപ്പോഴും വലിയ തോതില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത നടേപറഞ്ഞ…