21
Oct
രണ്ടു കാര്യങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം. മുഖ്യധാരയെ നിർമ്മിച്ചു കൊണ്ടാണ് ദേശങ്ങൾ സംസ്ഥാപിക്കപ്പെടുന്നത്. ദേശീയ വ്യവഹാരങ്ങളുടെ ഭാഷ്യമനുസരിച്ച്, ദേശത്തിന്റെ അഭിവാജ്യ ഘടകം കൂടിയാണ് ഈ മുഖ്യധാര. ഇതോടൊപ്പം തന്നെ ഒരു ന്യൂനപക്ഷ വിഭാഗം കൂടി സ്ഥാപിക്കപ്പെടുന്നു. കാരണം, മുഖ്യധാരയെയും ഭൂരിപക്ഷത്തെയും നിർമ്മിക്കുന്നത് അവരാണല്ലോ. അതിർത്തികളെ നിർവചിച്ചു കൊണ്ടാണ് ദേശവും ദേശീയതയും സ്ഥാപിക്കപ്പെട്ടത്. ദേശത്തിന്റെ മുഖ്യധാരക്കൊപ്പം ന്യൂനപക്ഷത്തെയും കണ്ടെത്തിക്കൊണ്ടാണ് ദേശീയത വളർന്നതും. അതു വഴി സാമൂഹികവും, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായി ചോദ്യചിഹ്നമായി നിൽക്കുന്ന…