02
Feb
“അസത്യം നാടുവാഴുന്ന കാലത്ത് സത്യം പറയുന്നതും ഒരു വിപ്ലവ പ്രവർത്തനമാണ്” -ജോർജ് ഓർവെൽ ഇന്ത്യയുടെ പത്രപ്രവർത്തന ചരിത്രം ഭരണകൂടത്തോടുള്ള തുറന്ന സമര പോരാട്ടത്തിന്റേത് കൂടിയായിരുന്നു. സ്കൂളുകളിലും മത്സര പരീക്ഷകളിലും നാം ഒരുപാട് കേട്ടുതഴമ്പിച്ച ഒന്നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രം ഏത് എന്ന ചോദ്യം. അതിനുത്തരം ആകട്ടെ ബംഗാൾ ഗസറ്റ് അഥവാ കൽക്കട്ട അഡ്വൈസർ എന്നതും. ബംഗാൾ ഗസറ്റ് ഇന്ത്യയിലെ മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ അച്ചടിക്കപ്പെട്ട പത്രമായിരുന്നു. അയർലൻ്റുകാരനായ…