malabar

കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ മലബാർ സമര നേതാക്കളുടെയൊപ്പം വീരോചിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എടുത്തു പറയത്തക്ക ഒരു പഠനവും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. ചില ചരിത്ര പുസ്തകങ്ങളിൽ കേവലം ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രചനകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിന്റെ വള്ളുവനാട് ഗവർണർ എന്ന നിലയ്ക്ക്…
Read More
മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും- 2

മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും- 2

(ഒന്നാം ഭാഗം വായിക്കാൻ ക്ലിക്കുചെയ്യുക) തടവുകാരുടെ കണ്ണൂർയാത്ര: ദുരിതങ്ങളുടെ ചരിത്രം ജയിൽവാസം, നാടുകടത്തൽ, കൂട്ടപ്പിഴ ചുമത്തൽ പോലുള്ള നടപടികളിലൂടെ കോളനിരാജ്യങ്ങളിൽ ദുരന്തങ്ങളും ദുരിതങ്ങളും ബോധപൂർവ്വം സൃഷ്ടിക്കുകയും അവയെ സ്വഭാവികത മാത്രമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയവിലാസം കൂടിയാണ് കൊളോണിയലിസം. ഇത്തരം നയങ്ങളിലും പ്രവൃത്തികളിലും അൽപമെങ്കിലും ചർച്ചയാവുക കൂട്ടക്കുരുതികളും നരഹത്യകളുമാണ്. ഇപ്രകാരം മലബാർ സമരത്തിൽ വാഗൺ കൂട്ടക്കൊല മാത്രമാണ് ഒരു പക്ഷേ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, ഒരു മാപ്പിളയെന്ന നിലയിലും കലാപകാരിയെന്ന നിലയിലും…
Read More
മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും

മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും

ഒരു നൂറ്റാണ്ട് തികയുന്ന 1921 ലെ മലബാർ സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചർച്ചകൾ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇട(Space )വും പശ്ചാത്തലവും സ്വഭാവികമായും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട് , പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു. ചരിത്രം അതിന് പശ്ചാത്തലമായ ഇടത്തിലും (space) വ്യക്തികളിലും മാത്രം ചുരുങ്ങുന്ന രീതികൾക്ക് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സംഭവത്തിന്റെ/ ആശയത്തിന്റെ/ പദാർത്ഥത്തിന്റെ എല്ലാ കാലത്തെയും (Duration) സർവമാന…
Read More
മലബാർ സമരം മാർക്സിയൻ ചരിത്ര വീക്ഷണത്തിൽ

മലബാർ സമരം മാർക്സിയൻ ചരിത്ര വീക്ഷണത്തിൽ

വൈവിധ്യവും സമ്പുഷ്ടവുമാർന്ന ഇന്ത്യൻ പാരമ്പര്യവും ചരിത്രസംഭവങ്ങളെയും പുനരാഖ്യാനിച്ച് വർഗീയ വിഭജനം നടത്തുകയെന്നത് ഹിന്ദുത്വ അജണ്ടയുടെ എക്കാലത്തെയും തന്ത്രമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ ശക്തിയും സത്യാനന്തര കാലവും ഈ പ്രക്രിയക്ക് ആക്കംകൂട്ടിയിട്ടുണ്ട് എന്നത് സവർണ്ണ ഹിന്ദുത്വത്തിൻറെ സമകാലിക രാഷ്ട്രീയ-സാമൂഹിക ഇടപെടലിൽ നിന്നും മനസിലാക്കാം. ഈ പുനർനിർമ്മാണത്തിൻറെ ഭാഗമായി ഇന്ത്യയുടെ മറ്റു ഭൂപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന കേരളത്തിലെ മതസൗഹാർദ്ദത്തെയും വർഗീയ വിഷം കൊണ്ട് വിഭാഗീയത സൃഷ്ടിക്കാൻ അവർ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. 1921-ലെ മലബാർ…
Read More
മലബാര്‍ സമരത്തെക്കുറിച്ച് 1921ല്‍ സയ്യിദ് മൗദൂദി പറഞ്ഞതെന്ത്?

മലബാര്‍ സമരത്തെക്കുറിച്ച് 1921ല്‍ സയ്യിദ് മൗദൂദി പറഞ്ഞതെന്ത്?

1921-ലെ മലബാര്‍ സമരം ദേശീയ-അന്തര്‍ദേശീയ മാനങ്ങളുള്ള കൊളോണിയല്‍ വിരുദ്ധ സമരമായിരുന്നു. അതിനാല്‍ സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അത്  ബ്രിട്ടനില്‍ മാത്രമല്ല, അമേരിക്കയിലും റഷ്യയിലുമെല്ലാം വലിയ  ചര്‍ച്ചയായി. എന്നാല്‍ ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ പൊതുവെ ഉദാസീനതയാണ് അതിനോട് കാണിച്ചത്. സമരത്തെ കുറിച്ച് വാര്‍ത്തയും വിശകലനങ്ങളും കൊടുത്ത പത്രങ്ങളാകട്ടെ, അത് ഹിന്ദുവിരുദ്ധ ലഹളയാണെന്ന ഹിന്ദു മഹാ സഭയുടെ കുപ്രചാരണം ഏറ്റു പിടിക്കുകയായിരുന്നു. പക്ഷേ അത്ഭുതകരമായ കാര്യം ഖിലാഫത്ത് പ്രക്ഷോഭത്തിന് തിരി കൊളുത്തിയ മൗലാനാ…
Read More
മലബാർ സമര ചരിത്രങ്ങളുടെ സമകാലികത

മലബാർ സമര ചരിത്രങ്ങളുടെ സമകാലികത

മലബാർ സമരങ്ങളെപ്പറ്റിയുള്ള പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇന്ന് ചർച്ചയാകുന്നുണ്ട്. ഈ ആഖ്യാനങ്ങളിൾ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഒന്ന്, "ജന്മിത്വ - ബ്രട്ടീഷ് വിരുദ്ധ മതസൗഹാർദ്ദ കർഷക കലാപം" എന്നാണ്. കലാപം കൊളോണിയൽ വിരുദ്ധവും ജന്മിത്തത്തിനെതിരായ കാർഷിക സായുധ കലാപം എന്നത് സ്വീകാര്യത നേടിയ ഒരു ആഖ്യാനമാണ്. സൗമേന്ദ്ര ടാഗോർ മുതൽ ഇ എം എസ്, കെ.എൻ പണിക്കർ വരെയുള്ളവർ പാരമ്പര്യ മാർക്സിസം മുതൽ ഗ്രാംഷിയൻ നവ മാർക്സിസം വരെയുള്ള വിശകലനങ്ങൾ…
Read More
മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക പശ്ചാത്തലം മുന്‍നിര്‍ത്തി, മതപരിവര്‍ത്തനത്തോടുള്ള മതേതര ഉത്കണ്ഠകളെയാണ് (Secular Anxiety) പ്രധാനമായും പരിശോധിക്കുന്നത്. മതേതര ഉത്കണ്ഠയെന്നു പറയുമ്പോഴും അതൊരു സമകാലിക പ്രതിഭാസമായി ഞാന്‍ വായിക്കാനാഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ തുടര്‍ച്ചയുടെ ഭാഗം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതലാണ് യഥാര്‍ഥത്തില്‍ ഇത് ആരംഭിക്കുന്നത്. സെക്കുലര്‍ എന്നറിയപ്പെട്ട പല ഏജന്‍സികളുമുണ്ടല്ലോ, അതില്‍ ആദ്യമായി സെക്യുലറെന്ന ഒരു രൂപം കേരളത്തില്‍ പരിചയപ്പെടുത്തുന്നത് കൊളോണിയലിസമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ലാത്ത, മതത്തിന്…
Read More
മലബാര്‍ സമരം: നുണപ്രചരണങ്ങള്‍ക്കെതിരെ വാരിയംകുന്നത്ത്  ‘ദി ഹിന്ദു’വില്‍ എഴുതിയ കത്ത്‌

മലബാര്‍ സമരം: നുണപ്രചരണങ്ങള്‍ക്കെതിരെ വാരിയംകുന്നത്ത് ‘ദി ഹിന്ദു’വില്‍ എഴുതിയ കത്ത്‌

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] മലബാർ സമരം കൊടുമ്പിരികൊണ്ട കാലം. സമര പ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റും അവരുടെ കൂട്ടാളികളും പടച്ചുവിടുന്ന വ്യാജ വാർത്തകൾ മാത്രം പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടെ ആരോപണങ്ങൾക്കുള്ള മറുപടിയായി സാഹസികമായി The Hindu പത്രത്തിന്റെ മദ്രാസ് ഓഫീസിൽ ഒരു കത്തുകിട്ടി. തനി മാപ്പിള മലയാളത്തിൽ ("crude characteristic Moplah Malayalam") പോരാളികളുടെ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്റെ ഒളിസങ്കേതമായ പന്തല്ലൂർ കുന്നുകളിൽനിന്നും…
Read More
ടിപ്പു സുല്‍ത്താന്‍: ജാതികേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

ടിപ്പു സുല്‍ത്താന്‍: ജാതികേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

കേരളചരിത്ര രചയിതാക്കളിൽ അധികവും കേരളത്തിലെ മൈസൂർ ഭരണത്തെക്കുറിച്ച് എഴുതുമ്പോൾ തറപ്പിച്ചുപറയുന്ന സംഗതി അത് മതഭ്രാന്തിന്റെയും അമ്പല ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും  കാലമായിരുന്നു എന്നാണ്. ഈ പല്ലവി ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഹൈന്ദവ  രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാർഥമായ  പിന്തുണ തങ്ങൾക്ക് ലഭിക്കണമെന്ന  ഉദ്ദേശ്യത്തോടു കൂടി ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ മനഃപൂർവ്വം  പടച്ചുവിട്ട കള്ളക്കഥകൾ  അതേ പടി വിശ്വസിക്കാനിടയായതാണ് ഈ ആരോപണം തലമുറകളായി ആവർത്തിക്കാൻ കാരണം . ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ശക്തനായ…
Read More