26
Mar
കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബേപ്പൂര് നിന്നുമുള്ള കപ്പലുകളുടെ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഞായറാഴച്ച തന്നെ ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയിരുന്നു. ഈയവസരത്തിലാണ് ജനത കര്‍ഫ്യൂ ദിവസം തിങ്കളാഴ്ച്ച രാത്രി ബങ്കാര ദ്വീപിലേക്ക് റിസോര്‍ട്ട് നിര്‍മാണത്തിനായി മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് തൊഴിലാളികളെ എത്തിക്കാന്‍ ദ്വീപ് അധികാരികള്‍ ശ്രമിച്ചത്. ശ്രമം തടഞ്ഞ് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയും സ്ത്രീകളടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.…