keralaleft

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

ഇടങ്ങളിലേക്കുള്ള (Space) ചിലരുടെ, സവിശേഷമായും ആ ഇടങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവരോ അപരവൽക്കരിക്കപ്പെട്ടവരോ ആയവരുടെ കടന്നുവരവ് ആ ഇടങ്ങളെ തന്നെ പുനർനിർമ്മിക്കും എന്ന് പോൾ ദ്യൂബ് (Paul Dube) പറയുന്നുണ്ട്. മലയാള സിനിമയുടെ മെയിൻസ്ട്രീം തന്നെ മലബാർ സിനിമകൾ ആയോ എന്ന് വരെയുള്ള ചർച്ചകൾ നടക്കുമ്പോൾ ഈ വാചകങ്ങൾ കുറച്ച് ഏറെ അർത്ഥവത്താവുകയാണെന്ന് തോന്നുന്നു. ഹർഷദ് മലയാള സിനിമകളിൽ കണ്ടിട്ടില്ലാത്തതും ഇറാനിയൻ സിനിമകളിൽ കണ്ടുവരുന്നതുമായ ദൃശ്യ സൗന്ദര്യത്തിന്റെ പുതിയ ആവിഷ്കാരമാണ് ഹർഷദ്…
Read More
മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

'നമ്മുടെ സ്ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച് വേദനയോടെ' എന്ന തലക്കെട്ടില്‍ ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങള്‍ വസീം ആർ എസ്: കേരളത്തിൽ സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ നഗ്നവും പരസ്യവുമാണ്. ഇന്നലെ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന നോക്കൂ. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങൾ ഇസ്‌ലാമിക രാജ്യങ്ങളാവുന്നുവെന്ന പ്രചാരണം യൂറോപ്യൻ തീവ്ര വലതുപക്ഷത്തിന്റെ പ്രചാരണ പുസ്തകത്തിലേതാണ് എന്നു മനസ്സിലാക്കാൻ എളുപ്പമാണ്. അത് എതിർക്കാൻ വലിയ പ്രയാസമില്ല. എന്നാൽ വിശാല ഇടതുപക്ഷക്കാർ എന്ന…
Read More
സാംസ്കാരികമായി നാം ഒരു സംഘ്പരിവാർ കൂട്ടമാണ്

സാംസ്കാരികമായി നാം ഒരു സംഘ്പരിവാർ കൂട്ടമാണ്

സംഘ്പരിവാറിന്റെ ഭാഷകളെ സ്വാംശീകരിക്കുന്നത് ഭരണ സിരാകേന്ദ്രങ്ങളിൽ മാത്രമല്ല ജനപ്രിയ സംസ്കാരത്തിലും വളരെ സജീവമായി നമുക്ക് കാണാവുന്നതാണ്. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അരങ്ങേറിയ ദൃശ്യാവിഷ്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കുമ്പോൾ അത് കഫിയ്യ പുതപ്പിച്ച മുസ്‌ലിമായിരിക്കണം എന്ന് തീരുമാനിക്കാൻ ദൃശ്യാവിഷ്കാരം തയാറാക്കിയ സതീഷ് ബാബു എന്ന ആർഎസ്എസ് സഹയാത്രികന് സാധിക്കും. എന്നാൽ അത് കണ്ടുകൊണ്ടിരുന്ന മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും ഒന്നും തോന്നിയില്ല എന്നതാണ് നമ്മെ അൽഭുതപ്പെടുത്തേണ്ടത്. പക്ഷെ അൽഭുതപ്പെടാതിരിക്കാൻ മാത്രം സംഘ്പരിവാറിന് സാംസ്കാരികമായി കീഴൊതുങ്ങിയ…
Read More
ഉദയ്പൂര്‍ അക്രമവും ‘ഇസ്‌ലാമിസ്റ്റു’കളും

ഉദയ്പൂര്‍ അക്രമവും ‘ഇസ്‌ലാമിസ്റ്റു’കളും

പ്രവാചകനെ നിന്ദിച്ച് പ്രസ്താവന നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചു എന്നതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ ഏത്രയും വേഗത്തില്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഈ സംഭവത്തില്‍ 'ഇസ്‌ലാമിസ്റ്റുകളുടെ മതഭീകരവാദം' എന്ന ആഖ്യാനമുപയോഗിച്ച് കേരളത്തിലെ ചില പ്രൊഫൈലുകള്‍ അപലപിച്ചു പോസ്റ്റിട്ടതിന് പ്രതികരണമായി വാഹിദ് ചുള്ളിപ്പാറ, ബാബുരാജ് ഭഗവതി എന്നിവര്‍ എഴുതുന്നു..…
Read More
എസ്എഫ്‌ഐ യുടെ ലിബറല്‍ ‘സംബന്ധം’

എസ്എഫ്‌ഐ യുടെ ലിബറല്‍ ‘സംബന്ധം’

നോത്രദാം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ പാട്രിക് ദനീൻ 2018 ൽ എഴുതിയ പുസ്തകമാണ് 'Why Liberalism failed'. രണ്ട് തരത്തിലുള്ള അമേരിക്കൻ ലിബറലിസത്തെയും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ക്ലാസ്സിക് ലിബറലിസവും പ്രോഗ്രസ്സിവ് (പുരോഗമന) ലിബറലിസവും. എന്തുകൊണ്ട് ലിബറലിസം പരാജയപ്പെട്ടു എന്നതിന്റെ കാരണത്തെ വിശകലനം ചെയ്യുന്നതാണ് കൃതിയിലെ രസകരമായ ഭാഗം. ലിബറലിസം പരാജയപ്പെട്ടു. കാരണം, അത് വിജയിച്ചു. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ അതിർവരമ്പുകളെ തിരസ്കരിക്കുക, പ്രണയത്തിനും ലൈംഗികതക്കും ഉള്ള മര്യാദകളെ…
Read More
മഹല്ല്, വഖഫ്, വഖഫ് സംരക്ഷണം ചില ചിതറിയ ചിന്തകള്‍

മഹല്ല്, വഖഫ്, വഖഫ് സംരക്ഷണം ചില ചിതറിയ ചിന്തകള്‍

മഹല്ലുകള്‍ എന്നത് ഇസ്‌ലാമിക ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യസംവിധാനമാണ്. മാനവികതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം അടിമുടി സാമൂഹ്യതയിലധിഷ്ഠിതമാണ്. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഉള്‍പ്പടെ പലതും സംഘടിതമായിട്ടാണ് (ജമാഅത്ത്) നിര്‍വഹിക്കേണ്ടത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് സാമൂഹ്യജീവിയായാണ്. പാരസ്പര്യത്തിലും കൂട്ടായ്മയിലുമധിഷ്ഠിതമായി മാത്രമേ മനുഷ്യന് നല്ലൊരു ജീവിതം നയിക്കാനാവുകയുള്ളൂ. ഒറ്റക്ക് സ്വന്തമായി നമസ്‌കരിക്കേണ്ടിവരുമ്പോള്‍ പോലും ''നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങള്‍…
Read More
പശുവും പന്നിയും; സെക്യുലര്‍ ഫുഡിന്റെ രാഷ്ട്രീയം

പശുവും പന്നിയും; സെക്യുലര്‍ ഫുഡിന്റെ രാഷ്ട്രീയം

ഒരു സമൂഹത്തെ അപരവൽക്കരിക്കാനും ക്രമേണ ഉന്മൂലനം ചെയ്യാനും അധീശശക്തികൾ പ്രയോഗിച്ചു വരുന്ന പദ്ധതികൾക്ക് പലതരം സാമ്യതകൾ കണ്ടുവരാറുണ്ട്. 2001 സെപ്റ്റംബർ 11 ന് ശേഷം തുടക്കം കുറിച്ച ഭീകരതക്കെതിരെയുള്ള യുദ്ധം (War on Terror) മുതൽ കേരളത്തിലെ ഹലാൽ ചർച്ചകൾ വരെയുള്ള മുസ് ലിം വിരുദ്ധ നീക്കങ്ങൾ വരെ ഒരേ ശ്രേണിയിലാണുള്ളത്. തീർത്തും വ്യാജമോ ഒറ്റപ്പെട്ടതോ ആയ ഒരു സാങ്കൽപ്പിക പ്രശ്നത്തെ നിരന്തര വ്യാജപ്രചരണങ്ങളിലൂടെ സ്വാഭാവിക യാഥാർത്ഥ്യമായി സമൂഹമനസ്സിൽ പ്രഹരിപ്പിച്ചു…
Read More
ന്യൂനപക്ഷ ക്ഷേമം: ആശയക്കുഴപ്പങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ

ന്യൂനപക്ഷ ക്ഷേമം: ആശയക്കുഴപ്പങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നോടിയായി വിധിയെ പിന്തുണച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകൾ രംഗത്തു വന്നിരുന്നു. രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നാക്കം നില്‍ക്കുന്നത് മുസ്ലീം സമുദായമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് മുസ്ലിംകൾക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന പേരിൽ സ്കോളർഷിപ്പ് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയത്.…
Read More
സ്ലാപ് ഓൺ ഇസ്ലാമോഫോബിക് പു.ക.സ

സ്ലാപ് ഓൺ ഇസ്ലാമോഫോബിക് പു.ക.സ

ഇടതുപക്ഷത്തിൻ്റെ 'പുരോഗമന കലാ സാഹിത്യ സംഘം' എന്ന സംഘടനയുടെ, മുസ്ലിം വിരുദ്ധമായ ഉള്ളടക്കവുമായി പുറത്തിറങ്ങിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടേറെ വിമർശനങ്ങൾക്കിരയായി. സവർണ പ്രീണനം വ്യക്തമാവുന്ന മറ്റൊരു വീഡിയോയും പരക്കെ വിമർശിക്കപ്പെട്ടതിനെത്തുടർന്ന് നീക്കം ചെയ്തു. 'തീണ്ടാപ്പാടകലെ' എന്ന ജാതി വിവേചനത്തെ ന്യായീകരിക്കുന്ന ഒരു ഹ്രസ്വചിത്രവും ഈ സംഘടന മാസങ്ങൾക്കു മുമ്പ് പുറത്തിറക്കുകയും വിമർശനങ്ങളെത്തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. അവസാനമിറങ്ങിയ വീഡിയോകൾക്കെതിരെ ഫേസ്ബുക്കിൽ വന്ന ചില പ്രതികരണങ്ങൾ. ഷമീമ സക്കീർ…
Read More
പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം

പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം

സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തിന്റെ പേരില്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകളും, ശബരിമല വിധിക്കെതിരെ ആക്രമസക്തരായി തെരുവില്‍ അഴിഞ്ഞാടിയ ഹിന്ദുത്വവാദികള്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് എന്‍ കെ ഭൂപേഷ്, ഉമ്മുല്‍ ഫായിസ, ഉസ്മാന്‍ ഹമീദ് കട്ടപ്പന, ജംഷിദ് പള്ളിപ്രം, ദിനു വെയില്‍ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. എൻ കെ ഭൂപേഷ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെയും ശബരിമല ലഹളയേയും ഒരേ പോലെ…
Read More