28
Aug
തുല്യനീതിയെ ഹനിക്കുന്ന എല്ലാവിധ വിലക്കുകളെയും മനുഷ്യസമൂഹം ഏതെങ്കിലുമൊരു കാലത്ത് ചോദ്യംചെയ്ത്ഇളക്കി മാറ്റുകതന്നെ ചെയ്യും. ജാത്യാചാരങ്ങളാൽ മനുഷ്യാവകാശങ്ങളാകെ നിഷേധിക്കപ്പെട്ട തദ്ദേശീയജനസമൂഹത്തിന്റെ അന്തസ്സിനായി വാദിക്കുകയും പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തതിനാലാണ് മഹാത്മാ അയ്യൻകാളിയുടെ ജീവിതം മഹദ് ചരിത്രമാകുന്നത്. സമരത്തിന്റെയും സമരസപ്പെടലിന്റെയും ഓർമ്മകൾക്കപ്പുറം ഉത്തരാധുനികമായൊരു ജ്ഞാനരൂപമായി മഹാത്മാ അയ്യൻകാളി ഇന്ന് മാറിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിജ്ഞാനങ്ങളുടെ വിശാലമായ ലോകംകൂടിയാണ് ആധുനികത തുറന്നിട്ടത്. പടിഞ്ഞാറൻ നാടുകളിൽ വ്യവസായവൽക്കരണത്തോടൊപ്പം രാഷ്ട്രമീമാംസയുടെ ഭാഗമായിത്തന്നെയാണ് സാമ്പത്തികശാസ്ത്രവും വികസിച്ചത്.ദേശരാഷ്ട്രത്തിന്റെ സ്വത്തും…