kashmir

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ…
Read More
ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര, സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്ക്കാരം, വിശ്വാസം, ഭക്തി, ആരാധന, എന്നിവക്കുള്ള സ്വാതന്ത്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്ത:സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിലും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽവെച്ച് ഇന്ന് 1949 നവംബർ 26 ആം തീയതി ഈ…
Read More
PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

2022-ലെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ ഡാനിഷ് സിദ്ദീഖി, സന്ന ഇര്‍ഷാദ് മാട്ടു, അദ്‌നാന്‍ ആബിദി, അമിത് ദവെ എന്നീ പത്രപ്രവർത്തകരുടെ ക്യാമറയില്‍ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേര്‍ച്ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം കര്‍മ്മരംഗത്ത് വെച്ച് കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ മരണശേഷം അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരമാണിത്. കാശ്മീരികള്‍ അനുഭവിക്കുന്ന യാതനകളുടെ ചിത്രങ്ങള്‍ പുറത്തെത്തിച്ച കാശ്മീരി ഫോട്ടോഗ്രാഫറാണ് സന്ന ഇര്‍ഷാദ് മാട്ടു. [envira-gallery id='3753']
Read More
വിമോചന സമരത്തിൻ്റെ ധീരനേതൃത്വം: സയ്യിദ് അലി ഷാ ഗീലാനി

വിമോചന സമരത്തിൻ്റെ ധീരനേതൃത്വം: സയ്യിദ് അലി ഷാ ഗീലാനി

“എന്തായാലുമൊരു ദിവസം ഞാനെൻ്റെ മാലികെ - ഹഖീഖിയെ (സൃഷ്ടാവിനെ) കണ്ടുമുട്ടും. ജീവിതവും മരണവും ആത്യന്തികമായി ദൈവത്തിന്റെ കൈകളിലാണ്. വ്യക്തികളല്ല, ആശയങ്ങളും ഉത്കടമായ അഭിലാങ്ങളുമാണ് സുപ്രധാനം” എന്ന്, താഴ്വര കണ്ട ഏറ്റവും ധീരനായ നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഒരിക്കൽ പറഞ്ഞുവെച്ചു. ഓരോ ചരിത്രത്തിനു പിന്നിലും മറ്റൊരു ചരിത്രമുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സാധാരണമായിരുന്നില്ല. കശ്മീരിലെ ഒരു സ്കൂൾ അധ്യാപകനിൽ തുടങ്ങി ഉന്നത രാഷ്ട്രീയ ദാർശനികൻ വരെയായി രാഷ്ട്രീയബോധ്യങ്ങളുടെ…
Read More
ആസാദി: പ്രതിരോധ രാഷ്ട്രീയത്തിൻ്റെ സാഹിത്യ വായന

ആസാദി: പ്രതിരോധ രാഷ്ട്രീയത്തിൻ്റെ സാഹിത്യ വായന

ആസാദി എന്നത് ഇന്ത്യൻ തെരുവുകൾക്ക് പുതുമയുള്ള ഒരു വാക്കല്ല. ഇറാൻ വിപ്ലവത്തിൻ്റ മുദ്രാവാഖ്യമായിരുന്ന ആ മുദ്രാവാക്യത്തിൻ്റെ നാൽപതാം വാർഷികം ഈ അടുത്താണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ മൂന്ന് ദശകങ്ങളായി കശ്മീർ തെരുവുകളിൽ മുഴങ്ങികേട്ട ആ ഐതിഹാസികമായ മന്ത്രം ഹിന്ദു ദേശീയതക്കെതിരെ ഇന്ത്യയിൽ മുഴുക്കെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികരണത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും പ്രതിരോധത്തിൻ്റെയുമെല്ലാം പ്രതീകമായി, വെറുപ്പിൻ്റെ അപമർദ്ദം നിറഞ്ഞ ഇന്നലെകളിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് നവോന്മേഷത്തിൻ്റെ ഊർജ്ജം പകർന്ന ആ അക്ഷരങ്ങൾ കോവിഡാനന്തര രാഷ്ട്രീയ ചർച്ചകളിൽ…
Read More
മര്‍ദ്ദിതരുടെ ഭൌമരാഷ്ട്രീയം

മര്‍ദ്ദിതരുടെ ഭൌമരാഷ്ട്രീയം

ഇങ്ങ് ദൂരെ മാസാച്ചുസെറ്റ്സില്‍ ഇരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ കശ്മീരിലേക്ക് സൂം ഇന്നും ഔട്ടും ചെയ്തു ഞാന്‍ മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ട്. കശ്മീരിലെ സ്ഥലങ്ങളുടെ പേരുകള്‍ സെര്‍ച്ച് ബോക്സില്‍ അടിച്ച് ഭൂഗോളം കറങ്ങുന്നതും പിന്‍ വീഴുന്നതും നോക്കി ഇരിക്കും. അടുത്ത കാലത്ത് ബോംബ് ചെയ്യപ്പെട്ട വീടുകളുള്ള ഗ്രാമങ്ങളിലേക്ക്, അല്ലെങ്കില്‍ ബോംബ് വര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കശ്മീരി കുടിയേറ്റങ്ങളിലേക്ക് ഞാന്‍ സൂം ചെയ്ത് നോക്കും. ഗൂഗിള്‍ ഏര്‍ത്ത് സാറ്റലൈറ്റ് ചിത്രങള്‍ പുതിയതല്ല,…
Read More
ഫേസ്ബുക്ക് മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് പരത്തുന്ന വിധം

ഫേസ്ബുക്ക് മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് പരത്തുന്ന വിധം

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പീഡനമനുഭവിക്കുന്ന മുസ്‌ലിം സമുദായങ്ങള്‍ക്ക് അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക വിശ്വാസികള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിന് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപകരണമാക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ഫേസ്ബുക്കിനെക്കുറിച്ച് ഇങ്ങനെ വിലയിരുത്തേണ്ടി വന്നത്. ഇസ്രായേലി, ഇന്ത്യന്‍ പട്ടാളക്കാരില്‍ നിന്നും ഫലസ്തീനി, കാശ്മീരി മുസ്‌ലിംകള്‍ നേരിടുന്ന മനുഷ്യാവാകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും അത് പോസ്റ്റു ചെയ്ത അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ…
Read More
പത്ര സ്വാതന്ത്ര്യം അടിച്ചമർത്തൽ; ആശയങ്ങളോടാണ് യുദ്ധം

പത്ര സ്വാതന്ത്ര്യം അടിച്ചമർത്തൽ; ആശയങ്ങളോടാണ് യുദ്ധം

ജമ്മു-കാശ്മീരിലെ ശ്രീനഗറില്‍ ഒക്ടോബര്‍ 2019 ലെ ഒരു വൈകുന്നേരം. ഒരു പലഹാരക്കച്ചടക്കാരന്‍ മസാല്‍ (വേവിച്ച കടല കൊണ്ടുള്ള കാശ്മീരി വിഭവം) പൊതിയുകയാണ്. പത്രക്കെട്ടുകള്‍ക്കിടയില്‍ നിന്നയാള്‍ ഒരു പ്രാദേശിക ഉര്‍ദു പത്രം പൊതിയാനായി വലിച്ചെടുത്തു. കസ്റ്റമര്‍ ഒരു പ്രസിദ്ധനായ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമെന്നോട് പറഞ്ഞു: 'അയാളെനിക്കത് തരാനൊരുങ്ങുകയായിരുന്നു, പക്ഷേ, പെട്ടെന്ന് എന്തോ ഒന്ന് അദ്ദേഹത്തിന്റെ മുഖം വിവര്‍ണമാക്കി. അയാളാ പത്രക്കടലാസ് ചുരുട്ടി വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു, ഈ സമയത്ത് അവരെഴുതിപ്പിടിച്ചത് കണ്ടില്ലേ, പലഹാരം…
Read More
അധിനിവേശത്തെ അതിജീവിക്കുമ്പോൾ; കശ്മീരനുഭവങ്ങൾ

അധിനിവേശത്തെ അതിജീവിക്കുമ്പോൾ; കശ്മീരനുഭവങ്ങൾ

കാശ്മീര്‍ വിഷയങ്ങളില്‍ കോളിമിസ്റ്റും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ സെയ്ദ് തജാമുല്‍ ഇമ്രാന്‍. അയര്‍ലണ്ടിലെ ഡ്യൂബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ, കശ്മീര്‍ പ്രശ്‌നത്തില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് താഹിര്‍ ഗനി. ഇവര്‍ രണ്ടുപേരും തങ്ങളുടെ കയ്‌പേറിയ കാശ്മീര്‍ അനുഭവങ്ങള്‍ വിവരിക്കുന്നു.. "ഞാനും തജാമുലും ഇന്ത്യനധീന ജമ്മു-കശ്മീരിലെ പോരാട്ടങ്ങളുടെ കേന്ദ്രമായ സൗത്ത് കാശ്മീരിലുള്ളവരാണ്. ഏഴ് വര്‍ഷമായി ഞങ്ങളുടെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ നിന്നകന്നു കഴിയുന്ന ഞങ്ങളുടെ അനുഭവങ്ങള്‍ അത്രയേറെ കയ്പേറിയതാണ്. തജാമുല്‍ ജനിച്ചുവളര്‍ന്നത്…
Read More
മസ്രത് സഹ്റയുടെ ക്യാമറയിലൂടെ കശ്മീരിന്റെ നേർചിത്രങ്ങൾ – ഫോട്ടോസ്റ്റോറി

മസ്രത് സഹ്റയുടെ ക്യാമറയിലൂടെ കശ്മീരിന്റെ നേർചിത്രങ്ങൾ – ഫോട്ടോസ്റ്റോറി

കശ്മീരില്‍ ഫോട്ടോജേണലിസ്റ്റായ മസ്‌റത് സഹ്‌റ എന്ന യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റുകളിട്ടുവെന്നാരോപിച്ച് യുഎപിഎ ചുമത്തിയിരിക്കുന്നു. സംഘര്‍ഷഭരിതമായ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും തന്റെ ചിത്രങ്ങളിലൂടെ അവരുടെ അവസ്ഥകള്‍ പങ്കുവെക്കുകയും ചെയ്തുപോന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയാണ് മസ്‌റത്. മാസങ്ങളായി അന്യായമായ കര്‍ഫ്യൂവിലാണ് കശ്മീര്‍. കോവിഡ് ലോക്ഡൗണിന്റെ നടപ്പിലാക്കല്‍ കൂടിയായപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനടക്കം നിയന്ത്രണങ്ങളുള്ള കശ്മീരില്‍ ജനജീവിതം നരകതുല്യമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്ന ഇടപെടലുകള്‍ വ്യക്തികള്‍ക്കെതിരെ ഭേദഗതി ചെയ്ത…
Read More