29
Nov
ലോകജനങ്ങളുടെ ശ്രദ്ധയേറെ ആകര്‍ഷിച്ചതും ജനങ്ങള്‍ ഏറെ സൂക്ഷ്‌മതയോടെ ഉറ്റുനോക്കുകയും ചർച്ച ചെയ്‌തതുമായ തെരഞ്ഞെടുപ്പായിരുന്നു അമേരിക്കയിലേത്. അമേരിക്കയുടെ പല നയങ്ങളും മിക്ക ലോക രാജ്യങ്ങളെയും ബാധിക്കുന്നതായതുകൊണ്ട് തന്നെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഈ ശ്രദ്ധ വളരെയേറെയായിരുന്നു. മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണമായിരുന്നു ഇതിന് കാരണം. ഇതുവരെ ലോകരാജ്യങ്ങളുടെ ബലതന്ത്രങ്ങളില്‍ അമേരിക്ക നിലനിര്‍ത്തിപോന്നിരുന്ന അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഭാഷയെ തകിടംമറിക്കുന്ന തരത്തിലുള്ള ഭരണമായിരുന്നു ട്രംപിന്റേത്.…