15
Mar
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ഹിജാബ് വിധി ഞങ്ങളോട് അനീതിയാണ് ചെയ്തത്. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ വിദ്യാഭ്യാസമുപേക്ഷിച്ച് സമരം ചെയ്യുമായിരുന്നില്ല. ഹിജാബിനു വേണ്ടിയുള്ള…