islamophobia

നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാം വളരെ നല്ലപടി നടക്കുന്നുണ്ടെന്ന നരേന്ദ്ര…
Read More
മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

'നമ്മുടെ സ്ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച് വേദനയോടെ' എന്ന തലക്കെട്ടില്‍ ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങള്‍ വസീം ആർ എസ്: കേരളത്തിൽ സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ നഗ്നവും പരസ്യവുമാണ്. ഇന്നലെ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന നോക്കൂ. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങൾ ഇസ്‌ലാമിക രാജ്യങ്ങളാവുന്നുവെന്ന പ്രചാരണം യൂറോപ്യൻ തീവ്ര വലതുപക്ഷത്തിന്റെ പ്രചാരണ പുസ്തകത്തിലേതാണ് എന്നു മനസ്സിലാക്കാൻ എളുപ്പമാണ്. അത് എതിർക്കാൻ വലിയ പ്രയാസമില്ല. എന്നാൽ വിശാല ഇടതുപക്ഷക്കാർ എന്ന…
Read More
ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ഈ കഴിഞ്ഞ ഫെബ്രുവരി 14-ാം തിയ്യതി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയുണ്ടായി. ഈ റെയ്ഡിനെ ബിബിസിയുടെ ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെയുള്ള വിമർശനത്തിന്റെ അടയാളമായി എടുക്കുന്നതിനു മുന്നേ ബിബിസിയുടെ ഈയടുത്ത് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുമായി (The Modi Question, The worldview of Modi) അതിനുള്ള അനേകം സാമ്യതകളെ നാം അവഗണിച്ചുകൂട. മോദിവിമർശകർ ഡോക്യുമെന്ററിയെ വിമർശനരഹിതമായി ആഘോഷിച്ചതിനെതിരെ എങ്ങനെയാണ് മോദിയും ഇന്ത്യൻ/ഹിന്ദു…
Read More
ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര, സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്ക്കാരം, വിശ്വാസം, ഭക്തി, ആരാധന, എന്നിവക്കുള്ള സ്വാതന്ത്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്ത:സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിലും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽവെച്ച് ഇന്ന് 1949 നവംബർ 26 ആം തീയതി ഈ…
Read More
സാംസ്കാരികമായി നാം ഒരു സംഘ്പരിവാർ കൂട്ടമാണ്

സാംസ്കാരികമായി നാം ഒരു സംഘ്പരിവാർ കൂട്ടമാണ്

സംഘ്പരിവാറിന്റെ ഭാഷകളെ സ്വാംശീകരിക്കുന്നത് ഭരണ സിരാകേന്ദ്രങ്ങളിൽ മാത്രമല്ല ജനപ്രിയ സംസ്കാരത്തിലും വളരെ സജീവമായി നമുക്ക് കാണാവുന്നതാണ്. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അരങ്ങേറിയ ദൃശ്യാവിഷ്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കുമ്പോൾ അത് കഫിയ്യ പുതപ്പിച്ച മുസ്‌ലിമായിരിക്കണം എന്ന് തീരുമാനിക്കാൻ ദൃശ്യാവിഷ്കാരം തയാറാക്കിയ സതീഷ് ബാബു എന്ന ആർഎസ്എസ് സഹയാത്രികന് സാധിക്കും. എന്നാൽ അത് കണ്ടുകൊണ്ടിരുന്ന മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും ഒന്നും തോന്നിയില്ല എന്നതാണ് നമ്മെ അൽഭുതപ്പെടുത്തേണ്ടത്. പക്ഷെ അൽഭുതപ്പെടാതിരിക്കാൻ മാത്രം സംഘ്പരിവാറിന് സാംസ്കാരികമായി കീഴൊതുങ്ങിയ…
Read More
മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും ഉദയം കൊള്ളുന്നത്. പ്രാക്ടിക്കൽ ഇസ്‌ലാമിനെ ആധുനിക ലോകത്തിന്റെ മുമ്പിൽ കരിവാരി തേക്കുകയും ഇത് ഈ ലോകത്തിന് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം അല്ല എന്ന് വരുത്തി തീർക്കലും ആയിരുന്നു…
Read More
ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും

ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും

ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ മറുവശത്തു നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിർമ്മിച്ചെടുത്തതിൽ ഈ രണ്ടു മതങ്ങൾക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ…
Read More
ബുൾഡോസർ രാജ്: അഫ്രീൻ ഫാത്തിമക്ക് പറയാനുള്ളത്

ബുൾഡോസർ രാജ്: അഫ്രീൻ ഫാത്തിമക്ക് പറയാനുള്ളത്

നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരനെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അന്യായമായി തടവിലാക്കുകയും അവരുടെ വീട് പൊളിച്ചു നീക്കുകയും ചെയ്തിരിക്കുകയാണ് യോഗി ഭരണകൂടം. ജാവേദ് മുഹമ്മദിന്റെ മകള്‍ അഫ്രീന്‍ ഫാത്തിമ ജെഎന്‍യു യൂണിയന്‍ കൗണ്‍സിലറും ഫ്രറ്റെണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗവുമാണ്. വീട് പൊളിച്ചു നീക്കിയ ദിവസം അഫ്രീന്‍ ഫാത്തിമ അല്‍ജസീറ ചാനലില്‍ നല്‍കിയ അഭിമുഖം പ്രവാചകനിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ താങ്കളോ താങ്കളുടെ പിതാവോ മറ്റേതെങ്കിലും…
Read More
നുപുർ ശർമ മാത്രമോ? ബിജെപി നേതാക്കളുടെ എണ്ണിയാലൊടുങ്ങാത്ത വിദ്വേഷ പ്രസ്താവനകള്‍

നുപുർ ശർമ മാത്രമോ? ബിജെപി നേതാക്കളുടെ എണ്ണിയാലൊടുങ്ങാത്ത വിദ്വേഷ പ്രസ്താവനകള്‍

മെയ് 26-നാണ് ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നുപൂർ ശർമ്മ ദേശീയ ടിവി ചാനലിൽ പ്രവാചകനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിൽ മുസ്‌ലിം ജനവികാരം ആളിക്കത്താൻ കാരണമായി. ഗൾഫ് രാജ്യങ്ങളിൽ വൻപ്രതിഷേധ സ്വരങ്ങളാണ് ഉയർന്നുവന്നത്. പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിനിധീകരിക്കാത്ത നിക്ഷിപ്ത താൽപര്യക്കാരാണെന്നും (fringe elements) മറ്റും പറഞ്ഞ് തടിയൂരാനായിരുന്നു കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ കൂടുതൽ രാജ്യങ്ങൾ മോഡി ഗവൺമെൻ്റ് മാപ്പ്…
Read More
ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

അഹ്മദാബാദ് സ്ഫോടന കേസിൽ ഈ അടുത്ത് വന്ന ഒരു വിധി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതിൽ കേരളത്തിലെ മൂന്നോളം ആളുകൾക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 39 പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാനാണ് ഇന്ത്യയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. അതേസമയം നമ്മൾ യമനിൽ ഉള്ള ഒരു ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മലയാളി നഴ്സ് നിമിഷ പ്രിയയെ കുറിച്ച് എന്നും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് അവരുടെ മോചനത്തിനായി ആവുന്നത് ശ്രമിക്കുന്നുണ്ട്.…
Read More