islam

കേരളത്തിലെ യുക്തിവാദ-മത സംവാദങ്ങളുടെ സമകാലിക ഭാവന

കേരളത്തിലെ യുക്തിവാദ-മത സംവാദങ്ങളുടെ സമകാലിക ഭാവന

കേരളത്തിൽ സമീപ വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും ഉണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ കുറിച്ചുള്ള നിരീക്ഷണമാണ് ഈ എഴുത്തിന്റെ ഉദ്ദേശം. ഇവിടെ മതം എന്ന നിലക്ക് ഇസ്‌ലാമിനെ മാത്രമാണ് വിശകലനം ചെയ്യുന്നത്. അതിന്റെ കാരണം തുടർന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. അതോടൊപ്പം കേരള ചരിത്രത്തിൽ ഉടനീളമുണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ ഈ എഴുത്ത് ഉൾക്കൊള്ളുന്നുമില്ല. മറിച്ച് മതനിരാസ, യുക്തിവാദ മേഖലയിൽ വലതുവൽക്കരണത്തെ തുടർന്നുണ്ടായിട്ടുള്ള മാറ്റത്തെ നോക്കികാണാനുള്ള ശ്രമമാണ് ഈ എഴുത്ത്. അതിന്റെ തന്നെ…
Read More
മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയിട്ടുള്ള ഒരു സമുദായത്തെയാകെ ബാധിക്കുന്നതും പെട്ടെന്നുണ്ടാകുന്നതുമായ വിഷയങ്ങള്‍ വരുമ്പോള്‍ മതപരിവര്‍ത്തനം പോലത്തെ നടപടികളിലേക്ക് അവര്‍ ഉടനെ കടക്കുന്നു. മീനാക്ഷിപുരത്തെ ഹരിജന്‍- തേവര്‍ അതിര്‍വരമ്പുകളെ വെല്ലുവിളിച്ച തങ്കരാജിന്റെ കഥ പോലെ. മീനാക്ഷിപുരത്തു നിന്നും ഏഴ് മൈല്‍ അകലെയുള്ള മേക്കരൈ ഗ്രാമത്തിലേക്ക് ഒരു…
Read More
മനുഷ്യാവകാശങ്ങളും ആധുനിക സ്‌റ്റേറ്റും: മതകീയ ബദലുകള്‍ തേടുമ്പോള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്‌റ്റേറ്റും: മതകീയ ബദലുകള്‍ തേടുമ്പോള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍ മാനവികതയെ ദുർകിം (Durkheim) വീക്ഷിക്കുന്നത്‌ സാമൂഹിക പ്രതിഫലനങ്ങളുടെ (social reflection) ഉത്പന്നം ആയാണ്. സിഗ്മണ്ട്ഫ്രോയിഡിന് അത് (contractual form) ആകുമ്പോൾ ബേർക്ലി (Berkley) മനുഷ്യനെ കാണുന്നത് മാനസികക്രിയയുടെ ഉത്പന്നമായാണ് (mental product). കാൾമാക്സിന്റെ സാമൂഹിക- സാമ്പത്തിക തത്വങ്ങൾ വരെ ഇടം കണ്ടെത്തുന്ന ഈ നിർവചനങ്ങളിലെ ജഡികമൂർത്തികൾക്കൊന്നും തന്നെ അവകാശങ്ങളുന്നയിക്കാനാവില്ല . മാത്രമല്ല ഇമ്മാനുവൽ കാന്റിനെ പോലെയുള്ള മിക്ക പാശ്ചാത്യൻ ചിന്തകരും പ്രകൃതിദത്തമായ…
Read More
മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

ഇറാനിയൻ ഖുദ്‌സ് ഫോഴ്സ് കമാന്ററായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് സ്വയം രക്ഷയുടെ ഭാഗമാണിതെന്നാണ്. ജിമ്മി കാർട്ടർ അമേരിക്കൻ വിദേശനയത്തിൽ എഴുതിച്ചേർക്കുന്നതിന് മുമ്പും ശേഷവും അമേരിക്ക വ്യാപകമായി ഉപയോഗിച്ച മറ്റൊരു കാരണമാണ് ആഗോള മനുഷ്യാവകാശസംരക്ഷണം. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്ക് പുറത്തുനില്കുന്ന അമേരിക്കൻ ഗർവ്വായിട്ടു മാത്രം ചുരുക്കപ്പെടാവുന്നതാണോ പല്ലവിയായിത്തീർന്ന ഈ കാരണങ്ങൾ? എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പോലും മൗനം പാലിക്കാൻ നിര്ബന്ധിക്കപ്പെടുന്നു? സോവിയറ്റ് പതനത്തിന് ശേഷമുള്ള അമേരിക്കൻ…
Read More
ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം  പേര്‍ ഇസ്ലാമിലേക്ക്‌

ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം പേര്‍ ഇസ്ലാമിലേക്ക്‌

നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. "ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ": അവർ പറയുന്നു. കോയമ്പത്തൂരിലെ മേട്ടുപാളയത്ത് ജാതിമതിൽ തകർന്ന് 17 ദലിതരുടെ മരണത്തിലേക്ക് നയിച്ച ദാരുണമായ സംഭവത്തിന് ശേഷം ദലിത് സമുദായത്തിൽ നിന്നുള്ള മൂവായിരത്തോളം പേർ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.…
Read More
“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

ദലിത് ക്യാമറയിലൂടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ചിരപരിചിതനാണ് താങ്കള്‍. ദലിത്- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുകയാണ്. മേട്ടുപാളയത്തെ ജാതിമതില്‍ ദുരന്തത്തെത്തുടര്‍ന്നാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രഖ്യാപിക്കുന്നതെന്ന് പറയുകയുണ്ടായല്ലോ. അതിന് മുമ്പേ അങ്ങിനെയൊരു ആലോചന മനസിലുണ്ടായിരുന്നോ? ഈ തീരുമാനത്തിലേക്കെത്തുന്നതെങ്ങിനെയാണ്? ഒരു അസ്പൃശ്യ ശരീരത്തിന്റെ താഴ്ന്ന പദവിയെ ഓര്‍മിപ്പിച്ച ആദ്യത്തെ സംഭവമൊന്നുമല്ല അത്. പക്ഷേ, എന്റെയും എന്റെ സമുദായത്തിന്‍…
Read More
“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ അനുഭവത്തിൽ നിന്നും ഞാൻ നിങ്ങളോട് പറയാം. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ- ജയിൽ ജീവിതം പുറത്തു നിന്ന് അറിയുന്നത് പോലെ അത്ര സുഖകരമല്ല, കുറച്ചു പേർക്ക് അങ്ങനെയായിരിക്കാം പക്ഷെ എല്ലാവർക്കും അങ്ങനെയല്ല- തൊണ്ണൂറു ശതമാനവും ജയിലിൽ അടക്കപെട്ടിരിക്കുന്നത് ദളിത്‌, മുസ്‌ലിം, ഒ.ബി.സി, ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവരാണ്. നക്സലുകൾ തനിയെ ഉണ്ടാവുന്നതല്ല. പാവപ്പെട്ടവന്റെ അവകാശങ്ങളും അധികാരങ്ങളും കൊള്ളയടിക്കപ്പെടുമ്പോൾ നക്സലുകൾ സൃഷ്ടിക്കപ്പെടുകയാണ്. അവകാശങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു…
Read More
സൈറ വസീം വിവാദത്തിലെ ബോളിവുഡും ഇന്ത്യന്‍ ദേശീയതയും

സൈറ വസീം വിവാദത്തിലെ ബോളിവുഡും ഇന്ത്യന്‍ ദേശീയതയും

ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളായി ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയാണ് 18വയസ്സുകാരിയായ സൈറ വസീം എന്ന മുസ്‌ലിം ബോളിവുഡ് താരത്തിന്റെ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള പിന്മാറ്റം. സിനിമ രംഗത്തെ അഞ്ചു വർഷങ്ങൾ തനിക്ക് ഏറെ കയ്യടിയും സ്നേഹവും പിന്തുണയും നൽകിയിട്ടുണ്ടെങ്കിലും അത് തന്നെ അജ്ഞതയിലേക്കും ഈമാന്റെ(ദൈവ വിശ്വാസം) ദൗര്‍ബല്യത്തിലേക്കും നയിച്ചു എന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സൈറ വസീം പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ വ്യക്തമാക്കാതെ മനുഷ്യ സൃഷ്ടിപ്പിന്റെ…
Read More