29
May
ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം. ജയിൽ കവിതകൾ (prison poetry) സ്വയം തന്നെ ഒരു സാഹിത്യരൂപമാണ് (genre).…