02
Oct
ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായ സിസില്‍ റോഡ്‌സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ കേപ്ടൗണ്‍ സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൊളോണിയല്‍ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും തുറന്ന വിമര്‍ശനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കാമ്പസുകളെ പിടിച്ചുകുലുക്കിയ ഈ പ്രക്ഷോഭം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കത്തിപ്പടര്‍ന്നു. സിംബാബ്വെയിലും സാംബിയയിലും ദക്ഷിണാഫ്രിക്കയിലും തുടങ്ങി ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം ഉണ്ടായ മിക്കയിടങ്ങളിലും അതിന്റെ മാസ്റ്റര്‍ ബ്രെയിനായിരുന്നു സിസില്‍ റോഡ്‌സ് എന്ന വെളുത്ത പുരുഷന്‍. ഓക്‌സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍…