14
Oct
ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്‌കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ രാഷ്ട്രീയ ഭൂരിപക്ഷത്തിന് പുറമെ സാമുദായിക ഭൂരിപക്ഷം എന്ന ഒന്നുണ്ട്. സാമുദായിക ഭൂരിപക്ഷമെന്നത് സ്ഥിരമാണ്. ഇന്ത്യയില്‍ അനേകം ജാതികളായി തമ്മില്‍ ചേരാതെ കിടക്കുന്നതാണ് ഹിന്ദുമതമെങ്കിലും…