10
Oct
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളുടെ ബാക്കിപത്രങ്ങളായ പാവപ്പെട്ടവരുമടങ്ങുന്നവർ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന അടിച്ചമർത്തലുകളോടും അധികാര നിയന്ത്രണങ്ങളോടും യുദ്ധപ്രഖ്യാപനവുമായി സൻ, സിൽദഗി,…