24
Sep
2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക സാഹചര്യത്തില്‍ ഈ വര്‍ഷത്തെ യൂണിയന്‍ ഇലക്ഷന് ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി ഐക്യം അത്യന്താപേക്ഷിതമാണ്. കാമ്പസിലെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ASA)…