22
Jan
ഇന്റർനെറ്റും മറ്റു വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് മുസ്‌ലീം ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി ലോകത്തെ അറിയിക്കുന്നതിൽ അതിപ്രധാനമായ പങ്കുവഹിച്ച ഫാറൂഖിയുടെ നിര്യാണം വലിയ നഷ്ടമാണെന്നു പറയുന്നത് വെറുമൊരു ഔപചാരികതയായിരിക്കും. അതിന്നുമപ്പുറത്തായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ കാണ്‍പൂരിനടുത്ത ഗാസിപൂരില്‍ ജനിച്ച ഫാറൂഖി, കോളജിൽ ജീവശാസ്ത്രമാണ് തന്റെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തിരുന്നത്. വിഭജനത്തിനു ശേഷം പാകിസ്താനിലേക്കു പോയ അദ്ദേഹം ഉയർന്ന സർക്കാരുദ്യോഗം ഉപേക്ഷിച്ച് ലണ്ടനിലെത്തിയത് ഇംപീരിയൽ കോളജിൽ പിഎച്ച്ഡി ചെയ്യാനാണ്. പ്രഗൽഭനായ പ്രാണി ശാസ്ത്രജ്ഞനായി പാകിസ്താനിലേക്കു…