01
Jul
ഭീമ-കൊറഗണ്‍ അക്രമസംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രൊഫ. ഹാനി ബാബുവിനെ 2020 ജൂലൈ 28-ന് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യുന്ന സമയം അദ്ദേഹത്തിന്റെ മകള്‍ ഫര്‍സാന യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സംബന്ധിച്ച് അത് അമ്പരപ്പുണ്ടാക്കുന്നതല്ലേ? മൂന്ന് മാസങ്ങള്‍ക്കു ശേഷം, ഒരു രാത്രിയില്‍ ഫര്‍സാനക്ക് ഉറങ്ങാനേ കഴിയുന്നുണ്ടായില്ല. അവള്‍ ഹാനിയുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു, പ്രതികരണമില്ലാതായപ്പോള്‍ അവള്‍ കൈഞരമ്പ് മുറിച്ചു (പോലീസും ജഡ്ജിമാരും ശ്രദ്ധിക്കുക). അബദ്ധത്തിലായിരുന്നോ? ജെനി…