09
Jun
സുഡാനിലെ സ്വേഛാധിപതി ഒമർ അൽ ബഷീറിന്റെ ഭരണാന്ത്യത്തിന് ശേഷവും സുഡാനിലെ ഖർത്തൂമിൽ തമ്പടിച്ച, മിലിട്ടറി ഭരണാസ്തമയത്തിനായി ഒരുമിച്ചു കൂടിയ പ്രക്ഷോഭകാരികളെയാണ് അതിഭീകരമായ രീതിയിൽ ഇക്കഴിഞ്ഞ ജൂൺ 3ന് സൈനൃം കൊന്നു തള്ളിയത്. സ്വേഛാധിപതി ബഷീറിന്റെ 30 വർഷത്തെ കിരാത ഭരണത്തിന് വിരാമം കുറിച്ചത് വിദൃാർത്ഥികളടക്കമുള്ള യുവജനമുന്നേറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന അഹിംസാ വിപ്ലവ(Non- Violence)മായിരുന്നു. 1964 ലെയും 1985 ലെയും വിപ്ലവാനന്തര അനുഭവങ്ങൾ -വിപ്ലവാനന്തരം മിലിട്ടറി പ്രതി വിപ്ലവം (Counter Revolution)…