hadiyacase

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

പ്രധാനമായും രണ്ട് സാഹചര്യത്തിൽ നിന്നാണ് 'ഇസ്‌ലാമോഫോബിയയുടെ മലയാള ഭൂപടം' എന്ന പുസ്തകത്തെ കുറിച്ചും അതിനെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളും എഴുതുവാൻ മുതിരുന്നത്. സിദ്ധീഖ് കാപ്പൻ എന്ന മലയാളി മുസ്‌ലിം മാധ്യമ പ്രവർത്തകനെ യു പി പോലീസ് അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തിന് ഇവിടെ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ, വംശീയ വിഷം തുപ്പുന്ന സംഘപരിവാർ മാധ്യമ പ്രവർത്തകനായ അർണബ് ഗോ സാമിക്ക് വളരെ വേഗം തന്നെ സുപ്രീംകോടതി…
Read More
മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക പശ്ചാത്തലം മുന്‍നിര്‍ത്തി, മതപരിവര്‍ത്തനത്തോടുള്ള മതേതര ഉത്കണ്ഠകളെയാണ് (Secular Anxiety) പ്രധാനമായും പരിശോധിക്കുന്നത്. മതേതര ഉത്കണ്ഠയെന്നു പറയുമ്പോഴും അതൊരു സമകാലിക പ്രതിഭാസമായി ഞാന്‍ വായിക്കാനാഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ തുടര്‍ച്ചയുടെ ഭാഗം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതലാണ് യഥാര്‍ഥത്തില്‍ ഇത് ആരംഭിക്കുന്നത്. സെക്കുലര്‍ എന്നറിയപ്പെട്ട പല ഏജന്‍സികളുമുണ്ടല്ലോ, അതില്‍ ആദ്യമായി സെക്യുലറെന്ന ഒരു രൂപം കേരളത്തില്‍ പരിചയപ്പെടുത്തുന്നത് കൊളോണിയലിസമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ലാത്ത, മതത്തിന്…
Read More
മുഖ്യധാരാ മതേതരത്വത്തെ തിരുത്തിയ തിരുത്തല്‍വാദി

മുഖ്യധാരാ മതേതരത്വത്തെ തിരുത്തിയ തിരുത്തല്‍വാദി

എം. ഐ. ഷാനവാസിനെക്കുറിച്ചുള്ള അനുസ്മരണങ്ങളില്‍ ഏറെ ആവര്‍ത്തിക്കപ്പെട്ടത് ആ പഴയ വിശേഷണം തന്നെയായിരുന്നു - 'തിരുത്തല്‍ വാദി'. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പ്രത്യേകഘട്ടത്തെ കുറിക്കുന്ന പദപ്രയോഗമാണെങ്കിലും, തിരുത്തല്‍ വാദത്തിന്റെ തുരുത്തിലേക്ക് മാത്രമായി ആ ഓര്‍മകളെ പരിമിതപ്പെടുത്തുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും. ഇക്കാലഘട്ടത്തില്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഓര്‍മിക്കപ്പെടേണ്ടത് നമ്മുടെ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠമായ ചില മാനക മതേതരശീലങ്ങളെ തിരുത്താന്‍ ധീരത കാണിച്ച ധൈര്യശാലി എന്ന നിലയില്‍ കൂടിയായിരിക്കണം. നമ്മുടെ പുരോഗമന…
Read More
മുസ്‌ലിം സ്ത്രീയും ഇടതു- ലിബറല്‍ ആകുലതകളും

മുസ്‌ലിം സ്ത്രീയും ഇടതു- ലിബറല്‍ ആകുലതകളും

ലോകാടിസ്ഥാനത്തിൽ തന്നെ നിരന്തരം ചർച്ചകൾക്കും സംവാദങ്ങൾക്കും തിരുത്തലുകൾക്കുമെല്ലാം വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് മുസ്‌ലിം സ്ത്രീയും അവളുടെ അവകാശങ്ങളും. വിഭിന്നങ്ങളായ വീക്ഷണങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നിരവധി സാഹിത്യ സൃഷ്ടികളുടെ രചനകൾക്കുമെല്ലാം പാത്രമായ മുസ്‌ലിം സ്ത്രീ എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമഗണീയരാണ്. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ത്രീ സംബന്ധിയായ ആകുലതകൾ അവരുടെ പ്രവർത്തന മണ്ഡലങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലും പ്രകടമാണ്. കേരളം കാലികമായി ചർച്ച ചെയ്ത വിഷയങ്ങളായ ഹാദിയ, തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിലെ ഘർ വാപസി പീഡനം, വത്തക്ക വിവാദം…
Read More