fraternity

ടിസ്സിലെ നവരാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും

ടിസ്സിലെ നവരാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും

തൃശൂർ ജില്ലയിലെ പോളിടെക്നിക് കോളേജിൽ പ്രിൻസിപ്പലിന്റെ മുട്ട് കാല് തല്ലിഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ചും അത് വർഗ്ഗരാഷ്ട്രീയമാണെന്ന സ്റ്റഡിക്ലാസ് നടത്തുന്ന ഒരു വിദ്യാർഥി നോതാവിനെയും നാം കഴിഞ്ഞ ദിവസങ്ങളിൽ കേൾക്കുകയും കാണുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിടൂട്ടിൽ നിന്ന് മറ്റൊരു വാർത്ത വന്നിരുന്നു. വർത്തമാന ഇന്ത്യ കേൾക്കാനാഗ്രഹിച്ച വാർത്തയായിരുന്നു സത്യത്തിൽ ടിസ്സിൽ നാം കേട്ടത്. വിദ്യാർഥിയുണിയൻ തിരഞ്ഞെടുപ്പിൽ ടിസ്സിലെ വിദ്യാർഥികൾ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്…
Read More
ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പോലെ പാകിസ്ഥാനെ കാണാനാവുമോ?

ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പോലെ പാകിസ്ഥാനെ കാണാനാവുമോ?

ഹൈദരാബാദ് സര്‍വകലാശാലയിലെ എബിവിപി സംഘടിപ്പിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഒരു ക്രിക്കറ്റ് മാച്ചിന്റെ സ്‌ക്രീനിങ്ങിനിടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അടിസ്ഥാന മാനവികതയുടെയും ധാര്‍മികതയുടെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയുമെല്ലാം അതിരുകള്‍ കടന്ന് അയല്‍രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും വിദ്വേഷത്തിന്റെ വാക്കുകള്‍ കൊണ്ട് കൂവിയാര്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യ മറ്റു ടീമുകള്‍ക്കെതിരെയും കളിക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് എബിവിപി പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹിന്ദുത്വയെ സംബന്ധിച്ച് പാകിസ്ഥാനെന്നാല്‍ മുസ്‌ലിംകള്‍ എന്നാണര്‍ഥമെന്നിരിക്കെ, ഇത്തരം പ്രദര്‍ശനങ്ങളിലൂടെ പാകിസ്ഥാനെതിരായ വിദ്വേഷം വിതക്കാനാണ് ശ്രമം.മുമ്പ്…
Read More
‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

സെപ്തംബർ 25 ന് ഷർജീൽ ഇമാമിൻ്റെ മോചനമാവശ്യപ്പെട്ടു കൊണ്ട് ജെഎൻയു കാമ്പസിൽ നടന്ന പ്രതിഷേധ റാലിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയും ജെഎൻയു സ്റ്റുഡൻ്റ് കൌൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പ്രഭാഷണം ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ മൂലധനമുപയോഗിച്ചു കൊണ്ട് ചെയ്തുതന്ന ഏറ്റവും കുറഞ്ഞ സഹായസഹകരണത്തിനു വരെ നന്ദി പറയുന്നത് മുസ്‌ലിംകള്‍ അവസാനിപ്പിക്കുകയാണ്. പക്ഷേ അറുനൂറ് ദിവസങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ഇങ്ങനെയൊരു ഒത്തുകൂടലിലേക്ക് എത്തിയെന്നതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, പക്ഷേ നന്ദി പറയുന്നില്ല.…
Read More
എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക സാഹചര്യത്തില്‍ ഈ വര്‍ഷത്തെ യൂണിയന്‍ ഇലക്ഷന് ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി ഐക്യം അത്യന്താപേക്ഷിതമാണ്. കാമ്പസിലെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ASA)…
Read More
‘ഞങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ല, സഖ്യത്തോടൊപ്പം പോരാട്ടം തുടരും’ അഫ്രീന്‍ ഫാത്തിമ സംസാരിക്കുന്നു

‘ഞങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ല, സഖ്യത്തോടൊപ്പം പോരാട്ടം തുടരും’ അഫ്രീന്‍ ഫാത്തിമ സംസാരിക്കുന്നു

2019 ലെ ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ നിന്നും കൗണ്‍സിലര്‍ ആയി ബാപ്‌സ- ഫ്രറ്റേണിറ്റി സഖ്യ സ്ഥാനാര്‍ത്ഥി അഫ്രീന്‍ ഫാത്തിമ മികച്ച വോട്ട് വിഹിതം നേടി തെരഞ്ഞെടുക്കപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത വിധം രാജ്യശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പാണ് കടന്ന് പോയത്. ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും നവരാഷ്ട്രീയ പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റും സഖ്യം ചേര്‍ന്ന് ഇടത് മേധാവിത്വമുള്ള കാമ്പസില്‍ ഉയര്‍ത്തിയ…
Read More