football

അലിയും പെലെയും തമ്മിൽ..

അലിയും പെലെയും തമ്മിൽ..

ഇരുപതാം നൂറ്റാണ്ടിലെയെന്നല്ല എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി കണക്കാക്കപ്പെടുന്ന പെലെ ഒരു യുഗാന്ത്യം കുറിച്ചുകൊണ്ട് വ്യാഴാഴ്ച്ച അന്തരിച്ചിരിക്കുന്നു. വിരമിച്ച ശേഷം ലോക ഫുട്‌ബോളിന്റെ വക്താവായിക്കൊണ്ട് ലോകം മുഴുവന്‍ യാത്ര ചെയ്ത് കളിയെയും താനെന്ന താരത്തെയും പ്രൊമോട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ആ യാത്രക്കിടെ ഒട്ടനവധി അമൂല്യ വ്യക്തിത്വങ്ങളെ അദ്ദേഹം കണ്ടുമുട്ടി. തന്റെ നിലവാരത്തിനൊത്ത മറ്റു കായിക ഇനങ്ങളിലെ മികച്ച താരങ്ങളും അക്കൂട്ടത്തില്‍ പെടും. അവരിലൊരാള്‍, ബോക്‌സിംഗിലെ 'ഗ്രേറ്റെസ്റ്റ്' ആയി കണക്കാക്കപ്പെടുന്ന സാക്ഷാല്‍…
Read More
പാശ്ചാത്യ മാധ്യമങ്ങൾക്ക് ഖത്തർ ലോകകപ്പിനോടുള്ള പ്രശ്നമെന്ത്?

പാശ്ചാത്യ മാധ്യമങ്ങൾക്ക് ഖത്തർ ലോകകപ്പിനോടുള്ള പ്രശ്നമെന്ത്?

ലോകകപ്പ് അടുത്തിരിക്കെ, ആതിഥേയ രാജ്യമായ ഖത്തറിനെ വിമര്‍ശിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ഇറങ്ങി. തീര്‍ച്ചയായും അത് അനിവാര്യമായിരുന്നു. "ഈ ഫുട്‌ബോള്‍ ആരാധകനെ ഖത്തര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു" ബ്രിട്ടണിലെ ടൈംസ് പത്രത്തില്‍ ഡേവിഡ് ആരണോവിചിന്റെ ലേഖനത്തിന്റെ തലക്കെട്ടാണിത്. "സ്വേഛാധിപതികളെ ലോകകപ്പിന്റെ ആതിഥേയരാക്കുന്നത് തന്നെ തെറ്റ്, ഫുട്‌ബോള്‍ ഫാന്‍സിനോട് ആതിഥേയരെ 'ബഹുമാനിക്കണം' എന്ന നിർദേശം ആ സങ്കടമേറ്റുകയാണ്". ആരണോവിചിന്റെ മനസിലെ യോഗ്യതകള്‍ ഒത്ത ഒരു രാജ്യം ഈ വര്‍ഷം ലോകകപ്പിന് ആതിഥേയത്വം…
Read More
സാദിയോ മാനെ: സെനഗലിന്റെ സൽപുത്രൻ

സാദിയോ മാനെ: സെനഗലിന്റെ സൽപുത്രൻ

"അഗാധസാരങ്ങൾ ഒളിപ്പിച്ചുവെച്ച അനർഘനിധികളായിരുന്നു ഭൂമിയിൽ നിന്ന് അടർന്നുവീണ ഓരോ ഈരടിയും". വിഖ്യാത പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണിത്. ഇതിനെ അർഥവത്താക്കുന്നതാണ് സാദിയോ മാനെ എന്ന സെനഗൽ ഫുട്ബോൾ താരത്തിന്റെ ജീവിതം. ഓരോ ബാംബോലിക്കാർക്കും അനർഘനിധികളായിരുന്നു മാനെയുടെ മുഖത്ത് നിന്ന് അടർന്നു വീണ ഓരോ പുഞ്ചിരിയും. ഫുട്ബോൾ എന്നും ഒരു വിസ്മയമാണ്. കാഴ്ചക്കാരൻ ആനന്ദത്തിന്റെയും ആവേശത്തിന്റെയും ആശ്വാസത്തിന്റെയും കാഴ്ചകൾ നുകരുന്ന വിസ്മയം. ഇക്കാലത്തോളം ധാരാളം ഇതിഹാസങ്ങളെയും സമ്മാനിച്ചിട്ടുണ്ട് ഈ കായിക…
Read More