04
Mar
ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ സാമുദായിക സംവരണത്തെ കുറിച്ച് കുറേ യുവതിയുവാക്കളോട് ചോദ്യം ചോദിക്കുന്നതും അതിന് ഉത്തരം പറയുന്നതുമായ ഒരു വീഡിയോ കാണുകയുണ്ടായി. മറുപടി എന്തായിരിക്കുമെന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാം..കാരണം നിരന്തരമായി നമ്മൾ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. ഈ നാട്ടിലെ ഏത് യുവാക്കളോടും യുവതികളോടും സാമുദായിക സംവരണത്തെ കുറിച്ച് ചോദിച്ചാൽ.. അവർ ആദ്യം പറയുന്ന കാര്യം.."ഇത് നിർത്തലാക്കേണ്ട കാലം കഴിഞ്ഞു" എന്നുള്ളതാണ്. "എത്ര നാൾ ഇങ്ങനെ…