06
Jul
2014ൽ മോഡിയുടെ കീഴിൽ അധികാരത്തിലേറിയ സംഘപരിവാർ സർക്കാർ 'ദേശവിരുദ്ധരെ'ന്ന് മുദ്രകുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂട്ടിവരികയാണ്. ഭരണകൂടത്തിന്റെ ജാതീയ വിവേചനങ്ങൾക്ക് എതിരെയും ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും അവർ വെച്ചുപുലർത്തുന്ന മുസ്ലിം വിദ്വേഷത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്നവർക്ക് മുഴുവൻ അനായാസം നൽകാവുന്ന ഒന്നായി മാറിയിരിക്കയാണ് 'രാജ്യദ്രോഹി പട്ട'വും അതിന് ഏർപ്പെടുത്തിയിരിക്കുന്ന യുഎപിഎ 'പുരസ്കാരവും'. ഇക്കഴിഞ്ഞ ഒക്ടോബർ മാസം അക്രമത്തിന് പ്രേരിപ്പിക്കുകയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് അറസ്റ്റു ചെയ്ത 84…