donald trump

താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്. പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി രാജ്യം വിട്ടത്തോടെ പൂർണാധികാരം ലഭിച്ച താലിബാൻ നേതൃത്വത്തോട് 60 രാജ്യങ്ങളിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്…
Read More
ആർഎസ്എസ് അമേരിക്കയിൽ സ്വാധീനമുറപ്പിക്കുന്ന വിധം

ആർഎസ്എസ് അമേരിക്കയിൽ സ്വാധീനമുറപ്പിക്കുന്ന വിധം

അമേരിക്കയിലെ ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനത്തില്‍ എട്ടു ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചതായി ഒരു അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയിലെ കാശ്മീരി ജേണലിസ്റ്റ് റാഖിബ് ഹമീദ് നായ്ക് അല്‍ ജസീറയില്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം വലതുപക്ഷ അനുയായികളുടെ സമ്മര്‍ദ്ദ ഫലമായി വെബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. പക്ഷേ അമേരിക്കയിലെ പൗരസമൂഹത്തിന്റെ ഇടപെടല്‍ നിമിത്തം ഏപ്രില്‍ 27 ന് പുനഃപ്രസിദ്ധീകരിച്ചു. തുടർന്ന്, ഈ സംഘടനകള്‍ ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു…
Read More
മതം, വര്‍ണം, ലിംഗം: ഇല്‍ഹാന്‍ ഉമറിന്റെ പ്രതിനിധാനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍

മതം, വര്‍ണം, ലിംഗം: ഇല്‍ഹാന്‍ ഉമറിന്റെ പ്രതിനിധാനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍

ആധുനികവൽക്കരണവും നവീകരണവാദവും ലോകരാഷ്ട്രങ്ങൾക്കിടയിൽ ആധിപത്യം ചെലുത്തിയതിന് ശേഷം മതം അതിന്റെ പരിഷ്കൃത ഘടനകളോടും സാമൂഹിക വ്യവസ്ഥിതികളോടും ചേരാത്ത രൂപമായാണ് പരിഗണിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ മതത്തിൻറെ പേരിൽ കൂട്ടക്കൊലകളും വംശഹത്യകളും നടത്തിയിരുന്ന യൂറോപ്പും അമേരിക്കയും മതത്തെ മാറ്റി പുരോഗമന സ്വഭാവം ചമയാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, വംശീയമായി താഴെതട്ടിലുള്ളവരും മതമൂല്യങ്ങൾ പിന്തുടരുന്നവരും മുഖ്യധാരയിൽ നിന്നും വിശിഷ്യാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരാണെന്ന സങ്കുചിതമായ സവർണ്ണ, ഇടതു ലിബറൽ ചിന്താഗതികളെ അക്ഷരാർത്ഥത്തിൽ ഉന്മൂലനം…
Read More
കമലയും ബൈഡനും: ആഘോഷങ്ങളുടെ യുക്തി

കമലയും ബൈഡനും: ആഘോഷങ്ങളുടെ യുക്തി

ലോകജനങ്ങളുടെ ശ്രദ്ധയേറെ ആകര്‍ഷിച്ചതും ജനങ്ങള്‍ ഏറെ സൂക്ഷ്‌മതയോടെ ഉറ്റുനോക്കുകയും ചർച്ച ചെയ്‌തതുമായ തെരഞ്ഞെടുപ്പായിരുന്നു അമേരിക്കയിലേത്. അമേരിക്കയുടെ പല നയങ്ങളും മിക്ക ലോക രാജ്യങ്ങളെയും ബാധിക്കുന്നതായതുകൊണ്ട് തന്നെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഈ ശ്രദ്ധ വളരെയേറെയായിരുന്നു. മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണമായിരുന്നു ഇതിന് കാരണം. ഇതുവരെ ലോകരാജ്യങ്ങളുടെ ബലതന്ത്രങ്ങളില്‍ അമേരിക്ക നിലനിര്‍ത്തിപോന്നിരുന്ന അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഭാഷയെ തകിടംമറിക്കുന്ന തരത്തിലുള്ള ഭരണമായിരുന്നു ട്രംപിന്റേത്.…
Read More
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതനം അമേരിക്കയില്‍ തുടങ്ങുന്നു

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതനം അമേരിക്കയില്‍ തുടങ്ങുന്നു

അതിനാല്‍ പ്രിയപ്പെട്ട ബ്രൂട്ടസ്,നീയിത് കേള്‍ക്കാന്‍ തയ്യാറാവുക.നിനക്കറിയാം, നിനക്കിത്സ്വയം കാണാന്‍ കഴിയില്ലെന്ന്,നിനക്ക് നിന്നെ കണ്ടെത്താന്‍ഞാന്‍ ഒരു കണ്ണാടിയായി ഇവിടെ നിലകൊള്ളാം,നിനക്കിപ്പോഴുമറിയാത്ത നിന്നെ,നീയങ്ങനെ തിരിച്ചറിയട്ടെ!(കാഷ്യസ്, ജൂലിയസ് സീസര്‍-ഷേക്‌സ്പിയര്‍) 'അമേരിക്കയുടെ കണ്ടെത്തല്‍' ഒരു പരാജയമായിരുന്നോ? ഒരു അമേരിക്കാനന്തര ലോകത്തിന്റെ പാതയിലാണോ നമ്മള്‍ നിലനില്‍ക്കുന്നത്? 1980 കളുടെ അവസാനത്തില്‍, യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ബ്യൂറോക്രാറ്റിക്ക് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ഫുകുയാമ ചരിത്രം അവസാനിച്ചുവെന്നും ലിബറല്‍ ജനാധിപത്യത്തിന്റെ വിജയ മുദ്രയാണ് അമേരിക്കയെന്നും വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെതന്നെ ചരിത്രത്തിന്റെ…
Read More
ഇല്‍ഹാന്‍ ഉമര്‍: മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ചാലക ശക്തി

ഇല്‍ഹാന്‍ ഉമര്‍: മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ചാലക ശക്തി

‘അസ്സലാമു അലൈക്കും! ആ അഭിവാദ്യത്തെ സദസ്സ് നിറഞ്ഞ കൈയ്യടിയോടെ എതിരേറ്റു. അവരൊന്നാകെ മറുപടി കൊടുത്തു, ‘വ അലൈക്കുമുസ്സലാം’. അല്ലാഹുവിനെ മൂന്ന് തവണ സ്തുതിച്ച് കൊണ്ട് ഇല്‍ഹാന്‍ തന്റെ വിജയത്തിന്റെ വാക്കുകള്‍ക്ക് തുടക്കമിട്ടു. കുറേ ‘ആദ്യം’ എന്ന ലേബലുകളുമായാണ് നിങ്ങളുടെ കോണ്‍ഗ്രസ് വുമണ്‍ ഈ രാത്രി നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് നമ്മുടെ സ്‌റ്റേറ്റിനെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിത, ഹിജാബ് ധരിച്ച ആദ്യത്തെ വനിത, കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന…
Read More