06
Aug
ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന ഫാന്റസിയും മാത്രമാണവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉണ്ട്.…