dalit

ബിജെപിക്ക് ജാതി സെന്‍സസിനോട് ഭയമെന്തിന്?

ബിജെപിക്ക് ജാതി സെന്‍സസിനോട് ഭയമെന്തിന്?

രാജ്യത്തിലെ പൗരന്മാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കാൻ സ്റ്റേറ്റ് ഏജൻസികളെ സഹായിക്കുന്ന, അനുഭവപരമായ (empirical) ഡാറ്റകളാണ് ജനസംഖ്യാ സെൻസസുകളും വലിയ സർവേകളും പ്രദാനം ചെയ്യുന്നത്. വ്യത്യസ്തങ്ങളായ നയങ്ങളും പരിപാടികളും എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത് എന്ന് കാണിക്കുന്ന, അഭയാർത്ഥികൾ/വിദ്യാർഥികൾ/പ്രൊഫഷണലുകൾ തുടങ്ങിയവരെ കുറിച്ചുള്ള സർവേകൾ പല ഗ്രൂപ്പുകളും നടത്താറുണ്ട്. എന്നാൽ, ജാതി സാമൂഹിക ജനവിതാനത്തെ കുറിച്ചുള്ള പ്രധാന സൂചികയായിരിക്കെ തന്നെ, അതേ കുറിച്ചുള്ള ദേശീയ ഡാറ്റാ റെക്കോർഡ് ഉണ്ടാക്കുന്നതിൽ കേന്ദ്രം…
Read More
ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും

ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും

ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്‌കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ രാഷ്ട്രീയ ഭൂരിപക്ഷത്തിന് പുറമെ സാമുദായിക ഭൂരിപക്ഷം എന്ന ഒന്നുണ്ട്. സാമുദായിക ഭൂരിപക്ഷമെന്നത് സ്ഥിരമാണ്. ഇന്ത്യയില്‍ അനേകം ജാതികളായി തമ്മില്‍ ചേരാതെ കിടക്കുന്നതാണ് ഹിന്ദുമതമെങ്കിലും…
Read More
ബിനു പള്ളിപ്പാട്: പള്ളിയും പാടവും പുത്തിയും ഉണരുന്ന പുത്തന്‍പാട്ടുകള്‍

ബിനു പള്ളിപ്പാട്: പള്ളിയും പാടവും പുത്തിയും ഉണരുന്ന പുത്തന്‍പാട്ടുകള്‍

സമകാലിക ദലിത് സാഹിത്യത്തേയും കവിതയേയും പൊതു സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളേയും ജീവിത എഴുത്തിലൂടെ ആഴത്തിൽ മാറ്റിമറിച്ച കവിയും ചിത്രകാരനും പുല്ലാങ്കുഴൽ വാദകനുമായിരുന്നു ഇന്നന്തരിച്ച ബിനു എം. പള്ളിപ്പാട്. 1974 ൽ ആലപ്പുഴ ജില്ലയിലുള്ള പഴയ അരിപ്പാടായ ഇന്നത്തെ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട്ടാണ് ജനനം. ദലിതവസ്ഥകളിലൂടെയും ജീവിത സമര പരമ്പരകളിലൂടെയും എഴുത്തിലും ചിത്രത്തിലും ഓടക്കുഴൽവിളിയിലുമെല്ലാം സാമൂഹികമായ നൈതികതയെ ആർദ്രമായി മുഴക്കിയ കരുണാർദ്രനും, സങ്കടക്കടൽ നീന്തിയ കലാകാരനുമായിരുന്നു അദ്ദേഹം. ഏറെ സഹനം ചെയ്ത്, തൻ്റെ അവസാനകവിതകളിലൊന്നായ…
Read More
തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന ഫാന്റസിയും മാത്രമാണവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉണ്ട്.…
Read More
“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

നിലവിലെ കേരളീയ രാഷ്ട്രീയ- സാമൂഹിക പരിസരത്തെ മുൻനിർത്തി ദലിത് ചിന്തകനും 'ഉത്തരകാലം' ചീഫ് എഡിറ്ററുമായ കെ. കെ. ബാബുരാജുമായി നടത്തിയ അഭിമുഖം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ സിപിഎം വേഗത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയെല്ലാം ബാധിക്കും? കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ സവര്‍ണ സംവരണം നടപ്പിലാക്കിയത്. നിശ്ചയമായും, മുന്നോക്ക സമുദായ വോട്ടുകള്‍ പ്രതീക്ഷിച്ചാണ് അത് ചെയ്തത്. കീഴാള വോട്ടുബാങ്ക് തങ്ങള്‍ക്ക് കരുതലായി…
Read More

മീനാക്ഷിപുരം മതപരിവർത്തനങ്ങളുടെ രാഷ്ട്രീയം-2

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക സാമൂഹ്യബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഘടനാപരമായ ചോദ്യമാണ് ഇന്ത്യയില്‍ പദവി. അതുകൊണ്ട് പലപ്പോഴും ഉന്നത പദവി ആര്‍ജിക്കാന്‍ പ്രക്ഷോഭങ്ങളും കുഴപ്പങ്ങളുമുണ്ടാക്കേണ്ടി വരും. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ദളിത് സ്ത്രീക്ക് ഏറെ കലാപങ്ങള്‍ക്കു ശേഷമായിരിക്കും ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് മാറുമറക്കാനുള്ള അവകാശം നേടാന്‍ കഴിയുക. അമ്പലത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് മതംമാറിയവര്‍ക്ക് മോചനം കിട്ടാന്‍ സമരം ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യം മറ്റൊരു രീതിയില്‍…
Read More
മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയിട്ടുള്ള ഒരു സമുദായത്തെയാകെ ബാധിക്കുന്നതും പെട്ടെന്നുണ്ടാകുന്നതുമായ വിഷയങ്ങള്‍ വരുമ്പോള്‍ മതപരിവര്‍ത്തനം പോലത്തെ നടപടികളിലേക്ക് അവര്‍ ഉടനെ കടക്കുന്നു. മീനാക്ഷിപുരത്തെ ഹരിജന്‍- തേവര്‍ അതിര്‍വരമ്പുകളെ വെല്ലുവിളിച്ച തങ്കരാജിന്റെ കഥ പോലെ. മീനാക്ഷിപുരത്തു നിന്നും ഏഴ് മൈല്‍ അകലെയുള്ള മേക്കരൈ ഗ്രാമത്തിലേക്ക് ഒരു…
Read More
സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത 'ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്' (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്."ദളിത് രൂപ"മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും മറ്റുമാണ് രാജാമണി ഉയർത്തിക്കാണിക്കുന്നത്. ദളിത് രക്ഷകപാത്രങ്ങളാകാൻ ശ്രമിക്കുന്ന സവർണ ശരീരങ്ങളെ ആത്മപരിശോധന നടത്താൻ പ്രേരണ നൽകുന്ന ചിത്രം കപടരക്ഷക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചുറ്റുമുള്ളവരെ സരസമായി വരച്ചുകാണിക്കുന്നു.…
Read More
കുടിയിറക്കപ്പെടുന്ന ഭൂരഹിതരുടെ കേരളം

കുടിയിറക്കപ്പെടുന്ന ഭൂരഹിതരുടെ കേരളം

[et_pb_section][et_pb_row][et_pb_column type="4_4"][et_pb_text] നെയ്യാറ്റിൻകരയിലെ മൂന്ന് സെൻ്റ് കോളനിയിൽ കുടിയിറക്കലിനെതിരെ സ്വയം പ്രതിരോധത്തിനിടെ കൊല ചെയ്യപ്പെട്ട രാജനും ഭാര്യ അമ്പിളിയും, അതുപോലെ ഭരണകൂടത്തിൻ്റെയും, അധീശ സാമൂഹിക-നിയമാധികാരത്തിൻ്റെയും നേർക്ക് വിരൽ ചൂണ്ടി കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി കുഴിമാടം വെട്ടിയ പതിനേഴുകാരനായ ദലിത് വിദ്യാർത്ഥിയുടെ കാഴ്ച്ചയും നടുക്കത്തോടൊപ്പം പുരോഗമന കേരള മോഡലിൻ്റെ കാപട്യങ്ങളിലേക്ക് വീണ്ടും വീണ്ടും വിരൽ ചൂണ്ടുന്നു. കേരളത്തിലെ ഭരണകൂട കൊലപാതകങ്ങൾ, പോലീസ് ഹിംസ, ദുരഭിമാനകൊലകൾ എന്നിവയെ യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി…
Read More
ദലിത് മുസ്‌ലിം രാഷ്ട്രീയ ഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കാവുന്ന വിധം

ദലിത് മുസ്‌ലിം രാഷ്ട്രീയ ഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കാവുന്ന വിധം

"അധികാരമാണ് ഒരാൾക്ക് മറ്റൊരാളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ താല്പാര്യം ജനിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം തന്നെ വേണം''ഡോ. അംബേദ്കര്‍. ഇന്ത്യയിലിപ്പോഴും 1.80 ലക്ഷം ദലിത് കുടുംബങ്ങള്‍ നിർബന്ധിത തോട്ടിപ്പണി ചെയ്യുന്നു. 7.90 ലക്ഷം പൊതു-സ്വകാര്യ കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലി അവരുടേതാണ്. ജാതീയമായിട്ടാണ് ഈ തൊഴില്‍ അവരില്‍ അടിച്ചേല്പികക്കപ്പെടുന്നത്. ഇക്കഴിഞ്ഞ അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദൽഹില്‍ നടന്ന ദലിത് സ്വാഭിമാന യാത്ര, ജാതിവിരുദ്ധതയുടെ ചരിത്രത്തിൽ സുപ്രധാനമായിത്തീരുന്നത് അങ്ങനെയാണ്. 'സഫായി കർമകചാരി…
Read More