22
Apr
സമകാലിക ദലിത് സാഹിത്യത്തേയും കവിതയേയും പൊതു സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളേയും ജീവിത എഴുത്തിലൂടെ ആഴത്തിൽ മാറ്റിമറിച്ച കവിയും ചിത്രകാരനും പുല്ലാങ്കുഴൽ വാദകനുമായിരുന്നു ഇന്നന്തരിച്ച ബിനു എം. പള്ളിപ്പാട്. 1974 ൽ ആലപ്പുഴ ജില്ലയിലുള്ള പഴയ അരിപ്പാടായ ഇന്നത്തെ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട്ടാണ് ജനനം. ദലിതവസ്ഥകളിലൂടെയും ജീവിത സമര പരമ്പരകളിലൂടെയും എഴുത്തിലും ചിത്രത്തിലും ഓടക്കുഴൽവിളിയിലുമെല്ലാം സാമൂഹികമായ നൈതികതയെ ആർദ്രമായി മുഴക്കിയ കരുണാർദ്രനും, സങ്കടക്കടൽ നീന്തിയ കലാകാരനുമായിരുന്നു അദ്ദേഹം. ഏറെ സഹനം ചെയ്ത്, തൻ്റെ അവസാനകവിതകളിലൊന്നായ…